Monday, May 6, 2024
HomeKeralaവികസനോത്സവം ആഘോഷിച്ച്‌ പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത്

വികസനോത്സവം ആഘോഷിച്ച്‌ പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം: വികസന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആഹ്‌ളാദം പങ്കുവയ്ക്കുന്നതിന് വികസനോത്സവം സംഘടിപ്പിച്ച്‌ പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത്.
2021-22 സാമ്ബത്തിക വര്‍ഷം നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം വികസനോത്സവത്തില്‍ നിര്‍വഹിക്കപ്പെട്ടു.സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ വികസനോത്സവം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എ.മാരായ ഉമ്മന്‍ചാണ്ടി, അഡ്വ. മോന്‍സ് ജോസഫ് എന്നിവര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച പാലിയേറ്റീവ് നഴ്സിന് നല്‍കുന്ന ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ദേശീയ പുരസ്‌കാരം നേടിയ ഷീല റാണിയെ ആദരിച്ചു.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രകടനത്തിന് ഒന്നാം സ്ഥാനം നേടിയ അകലക്കുന്നം ഗ്രാമപഞ്ചായത്ത് എവര്‍റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പാമ്ബാടി, എലിക്കുളം ഗ്രാമ പഞ്ചായത്തുകളും പുരസ്‌ക്കാരം ഏറ്റുവാങ്ങി .14 ലൈബ്രറികളില്‍ വയോജനങ്ങള്‍ക്കായി വയോജന കോര്‍ണര്‍ ഒരുക്കുന്നതിനുള്ള ഫര്‍ണിച്ചറുകള്‍, എല്‍.ഇ.ഡി ടിവി, ചെസ്, കാരംസ് ബോര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. വിവിധ സ്ഥാപനങ്ങളില്‍ 16 മോഡുലാര്‍ ടോയ്ലറ്റുകള്‍, 18 സ്‌കൂളുകളില്‍ ഷീ പാഡ് യൂണിറ്റ്, അരീപ്പറമ്ബ് ക്ഷീരവികസന സംഘത്തിന് മില്‍ക്ക് എ.ടി.എം, വിവിധ കുടിവെള്ള പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കേന്ദ്രീകൃത ജനറേറ്റര്‍ സംവിധാനം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ആര്‍. ആര്‍.എഫ്. ഷ്രെഡിംഗ്, ഡെസ്റ്റ് റിമൂവര്‍ സംവിധാനം എന്നിവ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് തലത്തില്‍ കാന്റീന്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള ലാപ്ടോപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular