Tuesday, May 7, 2024
HomeKeralaപാരമ്ബര്യ വൈദ്യന്‍ വധക്കേസ്; എടവണ്ണ പാലത്തിന്‍റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്ന് ഷൈബിന്‍

പാരമ്ബര്യ വൈദ്യന്‍ വധക്കേസ്; എടവണ്ണ പാലത്തിന്‍റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്ന് ഷൈബിന്‍

മലപ്പുറം: മൈസൂരിലെ പാരമ്ബര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്‍റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ തേടി പൊലീസ്.

കസ്റ്റഡിയിലുള്ള മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫിനെയും കൂട്ടുപ്രതി നിഷാദിനെയും എടവണ്ണയിലെ പാലത്തില്‍ എത്തിച്ച്‌ തെളിവെടുത്തു. മൃതദേഹം പുഴയിലെറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുഴയിലും പൊലീസ് പരിശോധന നടത്തി.

മുഖ്യപ്രതി ഷൈബിന്‍ അഷറഫ്, ഇയാളുടെ ഡ്രൈവറും പ്രതിയുമായ നിഷാദ് എന്നിവരെയാണ് രാവിലെ 10.30ഓടെ തെളിവെടുപ്പിനായി എടവണ്ണ സീതി ഹാജി പാലത്തിലെത്തിച്ചത്. പാലത്തിന്‍റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്ന് മുഖ്യ പ്രതി ഷൈബിന്‍ അഷറഫ് മൊഴി നല്‍കി . മൃതദേഹം തളളിയ ഭാഗം ഷൈബിന്‍ പൊലീസിന് കാണിച്ചുകൊടുത്തു. വിരലടയാള വിദഗ്ധര്‍ പാലത്തിന് താഴെ ഇറങ്ങി പരിശോധന നടത്തി . തെരച്ചിലിനായി ഫയര്‍ഫോഴ്സിന്‍റെ ഉള്‍പ്പെടെ മൂന്ന് ബോട്ടുകളും സ്ഥലത്ത് എത്തിച്ചു . മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ നാളെയും ഈ ഭാഗത്ത് തിരച്ചില്‍ നടത്തുമെന്ന് പൊലീസ് പറഞ്ഞു .

വന്‍ സുരക്ഷ സന്നാഹങ്ങളോടെ ബോട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി ആണ് മൃതദേഹാവശിഷ്ടത്തിനായി തെരച്ചില്‍ നടത്തുന്നത്. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി മുറിച്ച്‌ എടവണ്ണ പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular