Friday, April 26, 2024
HomeAsiaപെട്രോള്‍ ലിറ്ററിന് 420, ഡീസല്‍ 400: 'വര്‍ക്ക് ഫ്രം ഹോം' പ്രോത്സാഹിപ്പിച്ച്‌ ശ്രീലങ്ക

പെട്രോള്‍ ലിറ്ററിന് 420, ഡീസല്‍ 400: ‘വര്‍ക്ക് ഫ്രം ഹോം’ പ്രോത്സാഹിപ്പിച്ച്‌ ശ്രീലങ്ക

കൊളംബോ: രാജ്യമെമ്ബാടുമുള്ള ജനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം സമ്ബ്രദായം പ്രോത്സാഹിപ്പിച്ച്‌ ശ്രീലങ്ക.

ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ജനങ്ങള്‍ പുറത്തിറങ്ങുന്നതും വാഹനങ്ങള്‍ ഉപയോഗിക്കുന്നതും പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

ശ്രീലങ്കന്‍ ഊര്‍ജ്ജ,വൈദ്യുത മന്ത്രി കാഞ്ചന വിജിശേഖരയാണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തു വന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളോടും ജീവനക്കാരോടും വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നത് പരമാവധി പ്രോത്സാഹിപ്പിക്കാനും, ഇതുവഴി ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുവാനും മന്ത്രി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

സാമ്ബത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുകയാണ് ശ്രീലങ്ക. പാലിനും ധാന്യങ്ങള്‍ക്കുമടക്കം നിത്യോപയോഗ സാധനങ്ങള്‍ക്ക് പത്തിരട്ടിയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍, ഇന്ധനത്തിന് വില പ്രതിദിനം വര്‍ധിക്കുകയാണ്. പെട്രോള്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച്‌ ലിറ്ററിന് 420, ഡീസല്‍ ലിറ്ററിന് 400 എന്നിങ്ങനെയാണ് രാജ്യത്തെ ഇന്ധന വില. ഇന്ധന പ്രതിസന്ധി തരണം ചെയ്യുവാനായി ശ്രീലങ്ക ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular