Sunday, April 28, 2024
HomeGulfസന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്: പ്രീമിയം പാക്കേജിന് അംഗീകാരം

സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്: പ്രീമിയം പാക്കേജിന് അംഗീകാരം

ദോഹ: സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നിശ്ചയിച്ച ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം സംബന്ധിച്ച മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം.

ബുധനാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച മുന്‍ തീരുമാനത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ പ്രീമിയവും മറ്റ് ആനുകൂല്യങ്ങളും വിശദീകരിക്കുന്ന പാക്കേജിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ ആരോഗ്യ പരിചരണ സേവനങ്ങളെ നിയന്ത്രിക്കുന്ന 2021ലെ 22ാം നമ്ബര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയവും ആനുകൂല്യങ്ങളും നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഖത്തറിലെ പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദസഞ്ചരികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കാനുള്ള കരട് നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഇതുസംബന്ധിച്ച നിയമത്തില്‍ 2021 ഒക്‌ടോബല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒപ്പുവെച്ചിരുന്നു. രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതാണ് നിയമം.

ആദ്യഘട്ടമെന്ന നിലയിലാണ് സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മാത്രമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. സന്ദര്‍ശകരും താമസക്കാരും ഉള്‍പ്പെടെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് നേരത്തേ വിശദീകരിച്ചിരുന്നു.

മന്ത്രിസഭ യോഗത്തില്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ നാഷനല്‍ കമീഷന്‍ ഫോര്‍ ക്വാളിഫിക്കേഷന്‍ ആന്‍ഡ് അകാദമിക് അക്രഡിറ്റേഷന്‍ സമിതി രൂപവത്കരിക്കാന്‍ അംഗീകാരം നല്‍കി.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് ചെയര്‍പേഴ്സന്‍ ഉള്‍പ്പെടെ എട്ടുമുതല്‍ പത്തുവരെ അംഗങ്ങളായുള്ള സമിതി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular