Friday, April 26, 2024
HomeUSAറെയ്‌ഗനെ വെടിവച്ച ഹിൻലിക്കു 41 വർഷത്തിനു ശേഷം മോചനം

റെയ്‌ഗനെ വെടിവച്ച ഹിൻലിക്കു 41 വർഷത്തിനു ശേഷം മോചനം

റൊണാൾഡ്‌ റെയ്ഗൺ പ്രസിഡന്റായിരിക്കെ അദ്ദേഹത്തിനു നേരെ നിറയൊഴിച്ച ജോൺ  ഹിൻലി  ജൂനിയറിനെ 41 വർഷത്തിനു ശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചു. ഇപ്പോൾ 67 വയസുള്ള  ഹിൻലി  1981 മാർച്ച് 30നാണു  പ്രസിഡന്റിനു നേരെ വെടിവച്ചത്.

കുറ്റക്കാരനല്ല എന്നായിരുന്നു കോടതി തീരുമാനം. എന്നാൽ അദ്ദേഹം മനോരോഗിയാണെന്നു ജൂറി കണ്ടെത്തിയതിനെ തുടർന്ന് 20 വർഷം മനോരോഗ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് അയച്ചു. നടി ജൂഡി ഫോസ്റ്ററെ ആകർഷിക്കാൻ കഴിയും എന്ന ചിന്തയിലാണത്രെ ഹിൻലി റെയ്‌ഗനെ വെടി വച്ചത്.

2003 ൽ യു എസ് ഡിസ്‌ട്രിക്‌ട്  ജഡ്‌ജ്‌  പോൾ എൽ. ഫ്രൈഡ്‌മാൻ  ഹിൻലി യെ ആശുപത്രിക്കു പുറത്തു നിയന്ത്രണങ്ങളോടെ പോകാൻ അനുമതി നൽകി. 2016 ആയപ്പോൾ അദ്ദേഹം വിർജിനിയയിൽ സ്ഥിര താമസമായി. നല്ലനടപ്പു തെളിയിച്ചാൽ ജൂൺ 15 ആവുമ്പോൾ  ഹിന്ലിയുടെ നിയന്ത്രണങ്ങൾ എല്ലാം നീക്കം ചെയ്യാമെന്ന് ജഡ്‌ജ്‌  പറഞ്ഞിരുന്നു.

റെയ്‌ഗന്റെ ഇടതു കക്ഷത്തിലൂടെ തുളച്ചു കയറിയ ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ വാരിയെല്ല് തകർത്തു. ശ്വാസകോശത്തിൽ മുറിവുമുണ്ടാക്കി. ഉള്ളിൽ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടായി. അദ്ദേഹം പരുക്കുകളെ അതിജീവിച്ചെങ്കിലും തലച്ചോറിൽ വെടിയേറ്റ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി തളർന്നു പോയി.

ജഡ്‌ജ്‌ ഫ്രൈഡ്‌മാൻ പറഞ്ഞു: “യു എസ് പ്രസിഡന്റിനെ വധിക്കാനാണ് ഹിൻലി ശ്രമിച്ചത്. പ്രസിഡന്റ് റെയ്‌ഗൻ മരണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. ജെയിംസ് ബ്രാഡ്‌ലി ജീവിതകാലം മുഴുവൻ തളർന്നു കിടന്നു.

“എന്നാൽ അന്ന് കടുത്ത മനോരോഗം ഉണ്ടായിരുന്ന ഹിൻലി 25 വർഷത്തിലേറെ ജയിലിൽ കിടന്നു. കോടതി പറഞ്ഞ നിയമങ്ങൾ എല്ലാം അനുസരിച്ചു.

“40 വര്ഷം മുൻപ് ചെയ്ത കാര്യം മറക്കുന്നില്ല. പക്ഷെ അദ്ദേഹത്തെ സൂക്ഷമായി നിരീക്ഷിച്ചു. എല്ലാ പരീക്ഷയും അദ്ദേഹം പാസായി. ഇനിയുള്ള കാലം ഹിൻലി നന്നായി ജീവിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

യുട്യൂബ് ചാനലിൽ ഗാനങ്ങൾ കയറ്റുന്ന ഹിൻലി എംപോറിയ റെക്കോർഡ്‌സ് എന്ന കമ്പനി തുടങ്ങി. ഒരു പുരാവസ്തു കടയുടെ ഇനങ്ങൾ ഓൺലൈൻ വിൽക്കുന്നുമുണ്ട്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular