Sunday, April 28, 2024
HomeUSAഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി

ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി

ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി, ഐ ഫോര്‍ ദ ബ്ലൈന്‍ഡ്, വീല്‍സ് ഓണ്‍ മീല്‍സ് തുടങ്ങിയ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു വരുന്നു,ഇടുക്കിയില്‍ നിര്‍ധനര്‍ക്ക് ഭവനപദ്ധതിയും ,വെളളപ്പെക്ക സഹായ ധനവും നല്കി വരുന്നു മാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്ലാക്ക് ടൗണ്‍ ഹൈസ്‌ക്കൂളിലെ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് കൊറോണക്കാലത്തും മുടങ്ങാതെ നടക്കുന്നത് റോക്ക്‌ലാന്‍ഡ് മലയാളികള്‍ക്ക് കായികാഭിനിവേശം പകരുന്നു.

സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ആക്ടിവിറ്റികള്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്‍ഡോര്‍ ജിമ്മില്‍ നടന്നുവരുന്ന ഒരു പ്രധാന ആകര്‍ഷണമാണ്. ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബാള്‍ കളിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് ഒരു മികച്ച അവസരമാണ്. ഈ വര്‍ഷം മൂന്നു ഇന്‍ഡോര്‍ ജിം സൗകര്യങ്ങള്‍ ലീസിന് എടുത്തിട്ടുണ്ട്.

എല്ലാ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ക്ലാര്‍ക്‌സ്ടൗണ്‍ സൗത്ത് ഹൈ സ്‌കൂളിലും, എല്ലാ ടുസ്‌ഡേ, തേഷ് ഡേ ദിവസങ്ങളില്‍ ലേയ്ക്ക് വുഡ് സ്‌കൂളിലും, എല്ലാ ബുധന്‍, ശനി ദിവസങ്ങളില്‍ ഫെലിക്‌സ് ഫെസ്റ്റാ മിഡില്‍ സ്‌കൂളിലും മുടങ്ങാതെ നടക്കുന്നു. കായിക പ്രേമികള്‍ക്കായി നന്നായി ചിട്ടപ്പെടുത്തിയതും മേല്‍നോട്ടം വഹിക്കുന്നതുമായ ഒരു പരിപാടിയാണ് എന്നു കൂടി ഭാരവാഹികള്‍ അറിയിച്ചു.

സമ്മര്‍ സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. ബാഡ്മിണ്ടണില്‍ കുറച്ചു ഓപ്പണിങ്‌സ് കൂടി ഉണ്ട്. ബിജിന്നേഴ്‌സിന് എപ്പോഴും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി മാര്‍ക്കിന്റെ ഒഫീഷ്യല്‍സുമായി ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular