Thursday, May 2, 2024
HomeUSAജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം: പ്രതിയായ പൊലീസുകാരന് 21 വര്‍ഷം കൂടി തടവ്

ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം: പ്രതിയായ പൊലീസുകാരന് 21 വര്‍ഷം കൂടി തടവ്

ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ പൊലീസുകാരന്‍ ഡെറെക് ഷോവിന് 21 വര്‍ഷം കൂടി തടവ്.

ഫ്ലോയ്ഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ. നിലവില്‍ ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ കേസില്‍ 22.5 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിന്‍.

വ്യാജ കറന്‍സി കൈവശം വെച്ചെന്ന് ആരോപിച്ച്‌ 2020 മേയ് 25ന് മിനസോട്ടയിലെ മിനിയപോളിസില്‍ വെച്ചാണ് ഷോവിന്‍ ഫ്ലോയ്ഡിനെ പിടികൂടിയത്. സിഗരറ്റ് വാങ്ങാന്‍ 20 യു.എസ് ഡോളറിന്റെ വ്യാജ കറന്‍സി ഉപയോഗിച്ചെന്നാരോപിച്ചാണ് പിടികൂടിയത്. 8 മിനിറ്റിലധികം ഫ്ലോയ്ഡിന്റെ കഴുത്തില്‍ ഷോവിന്‍ മുട്ടുകുത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചതിനെത്തുടര്‍ന്നായിരുന്നു മരണം. ലോകമാകെ വലിയ പ്രതിഷേധങ്ങള്‍ക്കും വംശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും കൊലപാതകം വീണ്ടും വഴിവെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular