Tuesday, May 7, 2024
HomeIndiaനാട്ടുകൂട്ടം ശിക്ഷ വിധിച്ചു, യുവാവിനെ ജീവനോടെ ചുട്ട് കൊന്നു; മൂന്ന് സ്ത്രീകളുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

നാട്ടുകൂട്ടം ശിക്ഷ വിധിച്ചു, യുവാവിനെ ജീവനോടെ ചുട്ട് കൊന്നു; മൂന്ന് സ്ത്രീകളുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

നാഗോണ്‍: അസാമില്‍ യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു. മൂന്ന് സ്ത്രീകളുള്‍പ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഞ്ജിത് ബോര്‍ദലോയിയെ എന്ന യുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.

അസാം നാഗോണിലെ ബോര്‍ ലാലുംഗ് മേഖലയില്‍ ശനിയാഴ്ച നടന്ന പൊതു വിചാരണയിലാണ് ഇയാളെ ജീവനോടെ ചുട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മരണത്തില്‍ യുവാവിന് പങ്കുണ്ടെന്ന് നാട്ടുകൂട്ടം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ശിക്ഷ വിധിച്ചത്.

ജീവനോടെ കത്തിച്ച ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം ദാസ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ മൃതദേഹം കണ്ടെടുത്ത ശേഷം നടത്തിയ പരിശോധന നടത്തി. മൃതദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular