Monday, May 6, 2024
HomeKeralaകുപ്രസിദ്ധനായ റിപ്പര്‍ സുരേന്ദ്രന്‍ പാലക്കാട് ആലത്തൂരില്‍ പിടിയിലായി

കുപ്രസിദ്ധനായ റിപ്പര്‍ സുരേന്ദ്രന്‍ പാലക്കാട് ആലത്തൂരില്‍ പിടിയിലായി

ആലത്തൂര്‍: സ്ത്രീകളെ ആക്രമിച്ച്‌ മാല പൊട്ടിക്കുന്നതില്‍ കുപ്രസിദ്ധനായ റിപ്പര്‍ സുരേന്ദ്രന്‍ പാലക്കാട് ആലത്തൂരില്‍ പിടിയിലായി.

എരിമയൂരില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോള്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

എരിമയൂര്‍ ഗവ. എച്ച്‌.എസ്.എസിനുസമീപം സര്‍വീസ് പാതയോരത്ത് താമസിക്കുന്ന വടക്കുമ്ബുറം യാക്കര വീട്ടില്‍ മോഹനന്റെ ഭാര്യ നിര്‍മലയുടെ (60) രണ്ടര പവന്‍ മാലയാണ് ഇയാള്‍ പൊട്ടിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് കൃഷിയിടത്തേക്ക് പോയതിനുപിന്നാലെ ഇയാള്‍ വീട്ടമ്മയെ തള്ളിവീഴ്ത്തി മാല കവരുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് മോഷ്ടാവിനെ കീഴ്പ്പെടുത്തി.

പിടിവലിക്കിടെ പരിക്കേറ്റ നിര്‍മലയ്ക്ക് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. നാട്ടുകാര്‍ കൈയേറ്റംചെയ്‌തെന്ന് പറഞ്ഞതിനാല്‍ സുരേന്ദ്രന് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി.

വെള്ളിയാഴ്ച വൈകീട്ട് റിപ്പര്‍ സുരേന്ദ്രനെ എരിമയൂര്‍ പ്രദേശത്ത് കണ്ടിരുന്നതായി പലരും പോലീസിനെ അറിയിച്ചിട്ടുണ്ട്. രാവിലെ ബസിലെത്തിയതായി പറയുന്നു. നിര്‍മലയുടെ വീടിന് പരിസരത്ത് ഇയാള്‍ ഒളിച്ചിരുന്നതായാണ് വിവരം. ആലത്തൂര്‍ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular