Monday, May 6, 2024
HomeKeralaകേസുകള്‍ കുത്തിപ്പൊക്കുന്നതിന് പിന്നില്‍ ആരാണെന്നറിയാം; ഒരു കാര്യം പറയാം, ആകാശം ഇടിഞ്ഞു വീണാലും 'നിലപാടുകളില്‍ '...

കേസുകള്‍ കുത്തിപ്പൊക്കുന്നതിന് പിന്നില്‍ ആരാണെന്നറിയാം; ഒരു കാര്യം പറയാം, ആകാശം ഇടിഞ്ഞു വീണാലും ‘നിലപാടുകളില്‍ ‘ ഉറച്ചു നില്‍ക്കുമെന്ന് ബാബുരാജ്

തനിക്കും ഭാര്യയ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച്‌ നടന്‍ ബാബുരാജ്.

നിര്‍മാതാവിന്റെ പരാതി വ്യാജമാണെന്നും ഷൂട്ടിംഗ് ചെലവിലേക്ക് എണ്‍പത് ലക്ഷത്തില്‍ താഴെ മാത്രമാണ് നല്‍കിയതെന്നും നടന്‍ പ്രതികരിച്ചു.

2017ലുള്ള ഇത്തരം കേസുകള്‍ കുത്തിപ്പൊക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അറിയാമെന്നും, ആകാശം ഇടിഞ്ഞുവീണാലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നും ബാബുരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ “OMR productions 2017” ല്‍ പുറത്തിറക്കിയ “കൂദാശ” സിനിമയുടെ ഷൂട്ടിംഗ് മൂന്നാര്‍ വച്ചാണ് നടന്നത്. താമസം,​ ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചിലവിലേക്കായി അയച്ചത്.

സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് ശമ്ബളം ഒന്നും വാങ്ങിയില്ല. താമസം ഭക്ഷണം ചിലവുകള്‍ ഒന്നും തന്നില്ല. എല്ലാം റിലീസിന് ശേഷം എന്നായിരുന്നു പറഞ്ഞത്. നിര്‍മാതാക്കള്‍ക്കു അവരുടെ നാട്ടില്‍ ഏതോ പോലീസ് കേസുള്ളതിനാല്‍ clearence സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ VBcreations എന്ന എന്റെ നിര്‍മാണ കമ്ബനി വഴി ആണ് റിലീസ് ചെയ്തു.

കൂടാതെ കേരളത്തില്‍ ഫ്ലക്സ് ബോര്‍ഡ് വെക്കാന്‍ 18 ലക്ഷത്തോളം ഞാന്‍ ചിലവാക്കുകയും ചെയ്തു. സാറ്റ്‌ലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു എന്നാല്‍ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ SP ഓഫീസില്‍ പരാതി നല്‍കി, എല്ലാ രേഖകളും കൊടുത്തു നിര്‍മാതാക്കള്‍ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനില്‍ വന്നില്ല.

സത്യം ഇതായിരിക്കെ അവര്‍ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്താല്‍ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ളി​ക്കേസ്. ആണ് അതിനു എതിരെ ഞാന്‍ കോടതിയെ സമീപിക്കും.

2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം… ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ “നിലപാടുകളില്‍ “ഞാന്‍ ഉറച്ചു നില്കും.

കൂദാശ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 3.14 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച്‌ തിരുവില്വാമല സ്വദേശി റിയാസാണ് താരദമ്ബതികള്‍ക്കെതിരെ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്. ചിത്രം റിലീസ് ചെയ്ത ശേഷം, നല്‍കിയ പണവും ലാഭവിഹിതവും തരാമെന്നായിരുന്നു ബാബുരാജിന്റെയും, വാണി വിശ്വനാഥിന്റെയും വാഗ്ദ്ധാനമെന്നും, എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നുമാണ് റിയാസിന്റെ ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular