Tuesday, May 7, 2024
HomeKeralaജനങ്ങളോട് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്ന് എം വി ജയരാജന്‍

ജനങ്ങളോട് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: ജനങ്ങളോട് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കണ്ണൂര്‍ ഡിസിസി നേതൃത്വവും മാപ്പ് പറയണമെന്ന് എം വി ജയരാജന്‍.

യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളാണ് വിമാനയാത്രയില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന്‍റെ വാട്‌സ്‌ആപ്പ് ചാറ്റും ഓഡിയോ നിര്‍ദേശങ്ങളും പുറത്തു വന്ന സാഹചര്യത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പപറഞ്ഞത്.

മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് യൂത്ത് കോണ്‍ഗ്രസിന്‍്റെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബിലും ശബരിനാഥും റിജില്‍ മാക്കുറ്റിയും വി.പി. ദുല്‍ഖിഫിലും എന്‍.എസ് നുസൂറുമാണ്. ശബരിനാഥാണ് ഈ ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു. ഉന്നതതല ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെ രേഖകള്‍ സഹിതം ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular