Monday, May 6, 2024
HomeKeralaതുലാസില്‍ കൃത്രിമം നടത്തി തട്ടിപ്പ്; കോഴിക്കടക്കാരന്‍ കസ്റ്റഡിയില്‍

തുലാസില്‍ കൃത്രിമം നടത്തി തട്ടിപ്പ്; കോഴിക്കടക്കാരന്‍ കസ്റ്റഡിയില്‍

ചങ്ങരംകുളം: തുലാസില്‍ കൃത്രിമം നടത്തി ചിക്കന്‍ വില കുറച്ച്‌ തട്ടിപ്പ് നടത്തുന്ന കോഴിക്കടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചങ്ങരംകുളത്ത് നരണിപ്പുഴ റോഡില്‍ എടപ്പാള്‍ സ്വദേശി നടത്തുന്ന എം.എസ് ചിക്കന്‍ കടയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിപണിവിലയേക്കാള്‍ കുറച്ച്‌ ചിക്കന്‍ നല്‍കുമെന്ന് കടയില്‍ ബോര്‍ഡ് വെച്ചിരുന്നു. ഇപ്രകാരം വില കുറച്ച്‌ നല്‍കിയിരുന്ന ചിക്കന്‍ ഇലക്‌ട്രോണിക് തുലാസില്‍ റിമോട്ട് ഉപയോഗിച്ച്‌ തൂക്കം കുറച്ച്‌ നല്‍കിയാണ് വിറ്റിരുന്നത്.

സംശയം തോന്നിയ ചങ്ങരംകുളത്തെ കോഴി വ്യാപാരികള്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്. ചങ്ങരംകുളം പൊലീസ് കട പൂട്ടിക്കുകയും കൃത്രിമം നടത്തിയ തുലാസുകളും റിമോട്ടും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോഴിവ്യാപാരികളെ മോശക്കാരാക്കുന്ന സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, കേസ് ലീഗല്‍ മെട്രോളജി വകുപ്പിന് കൈമാറണമന്നും കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂനിറ്റ് കമ്മിറ്റിയും ചങ്ങരംകുളം ചിക്കന്‍ സ്റ്റാള്‍ അസോസിയേഷന്‍ യൂനിറ്റ് കമ്മിറ്റിയും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular