Tuesday, May 7, 2024
HomeKeralaമന്ത്രി ഇടപെട്ടു: നടന്‍ രാജ്‌മോഹന്റെ ഭൗതിക ശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

മന്ത്രി ഇടപെട്ടു: നടന്‍ രാജ്‌മോഹന്റെ ഭൗതിക ശരീരം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും

അന്തരിച്ച നടന്‍ രാജ്‌മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരമാണ് ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസമാണ് രാജ്മോഹന്‍ അന്തരിച്ചത്. ഏറ്റെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

നാല് വര്‍ഷത്തോളം പുലയനാര്‍ കോട്ടയിലെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു രാജ്മോഹന്‍. വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നാലാം തിയതി മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മരണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും ആരും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല

ഒ ചന്തുമേനോന്റെ ഇന്ദുലേഖ സിനിമയായപ്പോള്‍ മാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ്മോഹനായിരുന്നു. കലാനിലയം കൃഷ്ണന്‍ നായരുടെ മരുമകനായിരുന്നു അദ്ദേഹം. പിന്നീട് കുറച്ചു സിനിമകളിലും രാജ്മോഹന്‍ മുഖം കാണിച്ചിരുന്നു. എംഎ, എല്‍എല്‍ബി ബിരുദധാരിയായിരുന്നു. സിനിമ വിട്ടതിനു ശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്. സമ്ബാദ്യമൊന്നുമുണ്ടായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular