Saturday, April 27, 2024
HomeKeralaകോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വ്യക്തികളുടെ വീതം വയ്പാണെന്ന് കെ. മുരളീധരന്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വ്യക്തികളുടെ വീതം വയ്പാണെന്ന് കെ. മുരളീധരന്‍

കോണ്‍ഗ്രസില്‍ നേരത്തെ ഗ്രൂപ്പ് വീതംവെയ്പാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് വ്യക്തികളുടെ വീതം വെയ്പാണെന്ന് കെ മുരളീധരന്‍ എംപി. പുന:സംഘടന സംബന്ധിച്ചുള്ള ചിന്തന്‍ ശിബിരിലെ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് അദ്ദേഹം മാധ്യമങ്ങളഓട് പറഞ്ഞു. ഇത്തരത്തില്‍ വീതം വെയ്പ് തുടരുകയാണെങ്കില്‍ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിര്‍ണയിച്ചതിലും പിഴവുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് ശക്തമായതിന് ശേഷമാണ് മുന്നണി വിപുലീകരണം നടത്തേണ്ടത്. മുന്നണിയിലേക്ക് വരുന്നവരെ നേതാക്കളുടെ താല്‍പര്യം വച്ച് തടയരുത്.മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണം. മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ശരിയല്ല. ചിന്തന്‍ ശിബിരത്തില്‍ നിന്നും മാറി നില്‍ക്കുന്നതിനോടും യോജിപ്പില്ല.ആരെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ മകന്റെ വിവാഹമായിരുന്നു. അതുകൊണ്ടാണ് ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതിലല്ല, എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലാണ് ചിന്തന്‍ ശിബിരിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular