Sunday, April 28, 2024
HomeUSAഫോമാ കൺവൻഷനൊപ്പം പ്രത്യേക ടൂർ പാക്കേജുകളും

ഫോമാ കൺവൻഷനൊപ്പം പ്രത്യേക ടൂർ പാക്കേജുകളും

ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷൻ കാൻകൂണിലെ അതിപ്രശസ്തമായ മൂൺ പാലസ് റിസോർട്ടിൽ വച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതാദ്യമായാണ് ഒരു അമേരിക്കൻ മലയാളി സംഘടനയുടെ കൺവൻഷൻ അമേരിക്കയ്ക്കും കാനഡയ്ക്കും പുറത്ത് സംഘടിപ്പിക്കുന്നത്.

ജനസേവനത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ നോർത്ത് അമേരിക്കൻ മലയാളികളെ ചേർത്തുനിർത്തുന്നതിൽ അഭിമാനിക്കുന്ന ഫോമായുടെ ഈ കൺവൻഷൻ ഏവർക്കും പരസ്പരം വിശേഷങ്ങളും സ്നേഹവും പങ്കിടാനുള്ള അവസരവും ഒരുക്കുന്നു.
ഫോമാ ഗ്ലോബൽ കൺവൻഷൻ 2022 ന് മാത്രമായി ടൂർ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

  1. 65 ഡോളറിന്  അയ്‌ലാ മ്യുജേറസിലേക്ക് വൺ ഡേ ട്രിപ്പ്
    കരീബിയൻ കടലിലെ ഈ മെക്സിക്കൻ ദ്വീപിലേക്ക് കാൻകൂണിൽ നിന്ന് 13 കിലോമീറ്റർ ദൂരം മാത്രമേയുള്ളു.
    2. 75 ഡോളറിന് കുട്ടികൾക്ക് വെന്റുക പാർക്കിലേക്ക് വൺ ഡേ ട്രിപ്പ്
    ഇതൊരു ഫാമിലി അമ്യൂസ്മെന്റ് പാർക്കാണ്. രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും പാക്കേജിൽ ഉൾപ്പെടുന്നു. അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾ തന്നെയാണ് പ്രധാന ആകർഷണം. ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    3. 65 ഡോളറിന് കരിബിയൻ തീരത്തെ ട്യുലൂം എന്ന നഗരത്തിലേക്ക് വൺ ഡേ ട്രിപ്പ്
    മായന്മാരുടെ ശേഷിപ്പുകൾ അറിയാൻ ചരിത്ര കുതുകികൾക്ക് ഈ യാത്ര ഉപകരിക്കും.
    4. 115 ഡോളറിന് ഷെൽ-ഹാ അക്വാട്ടിക് തീം പാർക്കിൽ ഒരു ദിവസം ചിലവിടാം.
    രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടുന്നു.
    5.88 ഡോളറിന് ലേയ്ക്ക് ബക്കലെർ ആസ്വദിക്കാം
    രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും ഉച്ചഭക്ഷണവും വൺ ഡേ ട്രിപ്പ് പാക്കേജിൽ ഉൾപ്പെടുന്നു. ഏഴുനിറങ്ങളിൽ തിളങ്ങുന്ന തടാകമാണ് പ്രധാന ആകർഷണം.
    6. 65 ഡോളറിന് ചിച്ചൻ ഇറ്റ്സ ചുറ്റിക്കാണാം
    മായന്മാരുടെ ശേഷിപ്പുകൾ അറിയാൻ താല്പര്യമുള്ളവർക്ക്  ഈ വൺ ഡി ട്രിപ്പ് അവിസ്മരണീയ അനുഭവമായിരിക്കും.
    7. 5 ദിവസം കൊണ്ട് 5 വിനോദയാത്രകൾക്ക് 385 ഡോളർ മാത്രം
    കാൻകൂൺ മുഴുവൻ ചുറ്റിക്കാണാനുള്ള അസുലഭ അവസരമാണ് ഈ പാക്കേജിലൂടെ ലഭിക്കുക.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular