Thursday, May 2, 2024
HomeKeralaമഴ അതിതീവ്രം: നാട് മുങ്ങി

മഴ അതിതീവ്രം: നാട് മുങ്ങി

പുതുപ്പള്ളി

ഞായറാഴ്‌ച രാത്രി ആരംഭിച്ച്‌ തിങ്കള്‍ പുലര്‍ച്ചെവരെ നീണ്ട ശക്ത മായ മഴയില്‍ പാമ്ബാടി, മീനടം, വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി.

ആറ് മണിക്കൂറിലായി 117 മില്ലീ മീറ്റര്‍ പെയ്ത മഴയാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്. രാത്രി ഒന്നോടെ ആരംഭിച്ച മഴ പുലര്‍ച്ചെ ആറ് വരെ തുടര്‍ന്നു. ഇതോടെ കൈത്തോടുകളോട് ചേര്‍ന്ന പ്രദേശങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി. തുടര്‍ന്ന് മഴയ്‌ക്ക് അല്പം ശമനമായെങ്കിലും വെള്ളം പൂര്‍ണമായി ഇറങ്ങിയില്ല. മീനടം പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ അതിശക്ത മഴയാണ്‌ പെയ്‌തത്‌. പുതുപ്പള്ളി പഞ്ചായത്തില്‍ പുതുപ്പള്ളി പള്ളി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നു. തിങ്കള്‍ പകലും പ്രദേശത്ത് ശക്തമായ മഴ പെയ്‌തു. വാകത്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും അനിയന്ത്രിത വെള്ളപ്പൊക്കമാണ്. മുമ്ബ്‌ പ്രളയമുണ്ടായ ഘട്ടത്തില്‍പോലും വെള്ളം ഉയരാതിരുന്ന പാമ്ബാടിയിലെ താഴ്ന്ന പ്രദേശങ്ങളാണ് ഞായറാഴ്ചത്തെ മഴയില്‍ വെള്ളത്തില്‍ മുങ്ങിയത്. പാമ്ബാടി വെള്ളൂര്‍ അരീപ്പറമ്ബ് ഭാഗങ്ങളിലും റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. പുതുപ്പള്ളി തോട്ടയ്ക്കാട് അമ്ബലക്കവല, അഞ്ചേരി ചക്കന്‍ചിറ എന്നിവിടങ്ങളിലും റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വത്തിക്കാന്‍ തോട്‌ കരകവിഞ്ഞതോടെ സൗത്ത് പാമ്ബാടി, കുറ്റിക്കല്‍ മാന്തുരുത്തി റോഡും വെള്ളത്തിനടിയിലായി. നാല് വാര്‍ഡുകളിലെ ജനങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്ബുകളിലേക്ക്‌ മാറ്റി. 12 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴക്കെടുതിയും വെള്ളപ്പൊക്കവുമാണ്‌ ഇവിടെ ഉണ്ടായത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular