Monday, May 6, 2024
HomeIndiaഈദ്ഗാഹ് മൈതാനത്തില്‍ ഇന്ന് ഗണേശോത്സവം നടക്കും; ഭൂമിയില്‍ സര്‍ക്കാരിനും അവകാശമുണ്ട്; ഹൈക്കോടതി

ഈദ്ഗാഹ് മൈതാനത്തില്‍ ഇന്ന് ഗണേശോത്സവം നടക്കും; ഭൂമിയില്‍ സര്‍ക്കാരിനും അവകാശമുണ്ട്; ഹൈക്കോടതി

ബംഗളൂരു ; ബംഗളൂരു ഈദ്ഗാഹ് മൈതാനത്തില്‍ ഗണേശോത്സവം നടത്താനുള്ള ദര്‍വാഡ് മുന്‍സിപ്പല്‍ കമ്മീഷണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി.

ഇന്നലെ രാത്രി നടന്ന വാദത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ സ്ഥലം ധാര്‍വാദ് മുനിസിപ്പാലിറ്റിയുടേതാണെന്നും പ്രതിവര്‍ഷം 1 രൂപ നിരക്കില്‍ 999 വര്‍ഷത്തേക്ക് അഞ്ജുമാന്‍-ഇ-ഇസ്ലാം പാട്ടത്തിന് ഉടമ മാത്രമാണെന്നും ജസ്റ്റിസ് അശോക് എസ് കിനാഗി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച ഹര്‍ജിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ രാത്രി 10 മണിക്ക് ശേഷം ജഡ്ജിയുടെ ചേമ്ബറില്‍ നടന്ന വാദത്തിന് ഒടുവിലാണ് ഉത്തരവ്.

ഹുബ്ബള്ളിയിലെ ഭൂമി തര്‍ക്കത്തിലില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതിയില്‍ തര്‍ക്കത്തിലിരിക്കുന്ന ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിലെ വസ്തുതകളില്‍ നിന്ന് വ്യത്യസ്തമാണ് ഹുബ്ബള്ളി കേസിലെ വസ്തുതകളെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഭൂമിയില്‍ റംസാന്‍, ബക്രീദ് തുടങ്ങിയ വിശേഷ ദിനങ്ങളില്‍ മാത്രമാണ് നമസ് നടത്താന്‍ അനുമതിയുളളതെന്ന് കോടതി ചൂണ്ടിക്കാട്ടി. 1991 ലെ ആരാധാലയ നിയമത്തിന് കീഴില്‍ വരുന്നതാണ് ഭൂമിയെന്ന അന്‍ജുമാന്‍ ഇ ഇസ്ലാമിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ഇവിടുത്തെ മൈതാനം നിലവില്‍ വാഹന പാര്‍ക്കിംഗിന് ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. രാത്രി 11.30 ഓടെയാണ് വാദം പൂര്‍ത്തിയായി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമാണ്. ഹര്‍ജിക്കാരന്‍ ഈ വസ്തു പാട്ടത്തിന് എടുത്തതാണ്. എന്നാലും സര്‍ക്കാരിനിതില്‍ അവകാശമുണ്ട്. ഈ പ്രദേശത്ത് ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കമ്മിറ്റി രൂപീകരിക്കുകയും രേഖകള്‍ പരിശോധിച്ച ശേഷം ഗണേശ ചുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular