Tuesday, May 7, 2024
HomeKeralaമുണ്ട് മടക്കിക്കുത്തി ഡാന്‍സുമായി ഭാവനയും കൂട്ടുകാരികളും; വൈറലായി വീഡിയോ

മുണ്ട് മടക്കിക്കുത്തി ഡാന്‍സുമായി ഭാവനയും കൂട്ടുകാരികളും; വൈറലായി വീഡിയോ

മുണ്ട് മടക്കിക്കുത്തി ഡാന്‍സുമായി താരങ്ങള്‍. അഭിനേതാക്കളായ ഭാവന, ശില്‍പ ബാല, ഷഫ്‌ന, മൃദുല മുരളി എന്നിവരാണ് ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോയുമായി ആരാധകര്‍ക്കു മുന്നിലെത്തിയത്.

സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ്’ എന്നു തുടങ്ങുന്ന ഹിറ്റ് പാട്ടിനൊപ്പമാണ് കൂട്ടുകാരികളുടെ തകര്‍പ്പന്‍ പ്രകടനം. മുണ്ടും ഷര്‍ട്ടും ധരിച്ച്‌ കൂളിങ് ഗ്ലാസ് വച്ചാണ് നാല്‍വര്‍ സംഘത്തിന്റെ നൃത്തം. ഫ്‌ലാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ചായിരുന്നു താരങ്ങളുടെ രസിപ്പിക്കും പ്രകടനം.

‘ബാഗീ ജീന്‍സും ഷൂസും ലഭ്യമല്ല, ക്ഷമിക്കുമല്ലോ’ എന്ന അടിക്കുറിപ്പോടെ ഭാവന പങ്കുവച്ച വീഡിയോ ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു. താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.

മുന്‍പും ഭാവനയുടേയും കൂട്ടുകാരികളുടേയും നൃത്ത വീഡിയോകള്‍ സമൂഹമാധ്യമലോകത്തു ചര്‍ച്ചയായിട്ടുണ്ട്. ഗായിക സയനോരയും നടി രമ്യ നമ്ബീശനും ഇവരുടെ അടുത്ത സുഹൃത്തുക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular