Monday, May 6, 2024
HomeIndiaയുഎസ്സിനും റഷ്യക്കും മാത്രമുള്ള നേട്ടം; ഇനി ഇന്ത്യയും റോക്കറ്റ് തിരിച്ചിറക്കും, അതും കുറഞ്ഞ ചെലവില്‍

യുഎസ്സിനും റഷ്യക്കും മാത്രമുള്ള നേട്ടം; ഇനി ഇന്ത്യയും റോക്കറ്റ് തിരിച്ചിറക്കും, അതും കുറഞ്ഞ ചെലവില്‍

ദില്ലി: അപൂര്‍വമായൊരു നേട്ടം ബഹിരാകാശ മേഖലയില്‍ സ്വന്തമാക്കി ഇന്ത്യ. വിക്ഷേപിച്ച റോക്കറ്റുകളെ താഴെയിറക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയത്.

വളരെ ചെലവ് കുറഞ്ഞ രീതിയിലാണ് ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് ഉപകാരപ്പെടുക. മറ്റ് ഗ്രഹങ്ങളില്‍ നിന്ന് സുരക്ഷിതമായി ഇനി റോക്കറ്റുകളെ തിരിച്ചറക്കാന്‍ ഇന്ത്യക്ക് എളുപ്പത്തില്‍ സാധിക്കും.

ലോകത്തെ തന്നെ അപൂര്‍വം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ സ്വന്തമാക്കാനായിട്ടുള്ളത്. ബഹിരാകാശ മേഖലയില്‍ അതുകൊണ്ട് ഇന്ത്യക്കിത് വലിയ ചുവടുവെപ്പാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ അഭിമാന്‍ വകയുള്ളതാണ് ഇക്കാര്യം. വിശദമായ വിവരങ്ങളിലേക്ക്….

റോക്കറ്റുകളെ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ രാജ്യമായിട്ടാണ് ഇന്ത്യ മാറിയിരിക്കുന്നത്. ശനിയാഴ്ച്ച തുമ്ബയില്‍ വെച്ചായിരുന്നു ഈ പരീക്ഷണം. അമേരിക്കയും റഷ്യയും മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങള്‍. രോഹിണി റോക്കറ്റ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. നൂറ് കിലോമീറ്ററോളം ഉയരെ എത്തിയ റോക്കറ്റിനെയാണ് കൃത്യമായി കടലില്‍ തിരിച്ചിറക്കിയത്. ശ്രീഹരിക്കോട്ടയില്‍ നടത്തുന്ന പരീക്ഷണത്തില്‍ കൂറ്റന്‍ ജിഎസ്‌എല്‍വി തന്നെ തിരിച്ചിറക്കും.

റോക്കറ്റുകളെ മറ്റ് ഗ്രഹങ്ങളില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍, അതും ചെലവ് കുറഞ്ഞ രീതിയില്‍ സാധ്യമാക്കാന്‍ ഇപ്പോഴത്തെ ലോഞ്ചിംഗ് കൊണ്ട് സാധിക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറയുന്നു. അത് മാത്രമല്ല ഏജന്‍സിയുടെ ഭാവി ദൗത്യങ്ങളെയും ഇത് സഹായിക്കും. ശുക്രന്‍, ചൊവ്വ ദൗത്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിലേക്ക് കൂടി ഈ സാങ്കേതിക വിദ്യ ഉപകാരപ്പെടുമെന്നാണ് സോമനാഥ് പറയുന്നത്. ഐഎഡി അഥവ് ഇന്‍ഫ്‌ളാറ്റബിള്‍ എയറോഡൈനാമിക് ഡിസറേറ്റര്‍ ഗെയിം ചേഞ്ചറാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

 അതേസമയം ഒരു റോക്കറ്റിനെ തിരിച്ചിറക്കുന്നതിലൂടെ വലിയ നേട്ടവും, ചെലവും കുറയ്ക്കാന്‍ ബഹിരാകാശ ഏജന്‍സികള്‍ക്കും രാജ്യത്തിനും സാധിക്കും. ഒരു റോക്കറ്റിനെ പലവട്ടം ഉപയോഗിക്കാന്‍ ഇതിലൂടെ പ്രാപ്തമാക്കും. അതിലൂടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും ഭാരിച്ച നിര്‍മാണ ചെലവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. റോക്കറ്റുകളെ തിരിച്ചുകൊണ്ടുവരുന്ന ഐഎഡി സംവിധാനം ഉപയോഗിച്ചാണ്. ശബ്ദത്തേക്കാള്‍ മൂന്നരയിരട്ടി വേഗത്തില്‍ കുതിക്കുന്ന റോക്കറ്റിനെ വരെ ഇത് താഴെ എത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular