Monday, May 6, 2024
HomeIndiaകനത്ത മഴ: ബംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനൊരുങ്ങി ഐ.ടി കമ്ബനികള്‍

കനത്ത മഴ: ബംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനൊരുങ്ങി ഐ.ടി കമ്ബനികള്‍

ബംഗളൂരു: കനത്ത മഴ ബംഗളൂരുവിലെ ജീവിതം ദുസഹമാക്കുന്നതിനിടെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനൊരുങ്ങി ഇന്ത്യന്‍ ഐ.ടി കമ്ബനികള്‍.

ടി.സി.എസ്, വിപ്രോ പോലുള്ള കമ്ബനികളാണ് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനിടെയാണ് ജോലികള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ കമ്ബനികള്‍ വക്ക് ഫ്രം ​ഹോം അനുവദിച്ച്‌ തുടങ്ങിയത്.

ബംഗളൂരു നഗരത്തിന്റെ പല പ്രദേശങ്ങളിലലും വൈദ്യുതി മുടക്കവും അനുഭവപ്പെടുകയാണ്. സ്ഥിതിഗതി നിരന്തരം നിരീക്ഷിച്ച്‌ വരികയാണ്. സാഹചര്യത്തിനനുസരിച്ച്‌ വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. തങ്ങളുടെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും വര്‍ക്ക് ഫ്രം ഹോമിന് വേണ്ടിയുള്ള പ്രത്യേക പദ്ധതി കൊണ്ടു വരുന്നതിന് ശ്രമമാരംഭിച്ചുവെന്നും ടി.സി.എസ് അറിയിച്ചു. കനത്ത മഴ മൂലം ഒരു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ വിപ്രോയും നിര്‍ദേശിച്ചിട്ടുണ്ട്.

കനത്ത മഴ മൂലം തിങ്കളാഴ്ച മുതല്‍ ബംഗളൂരു നഗരം ​വെള്ളക്കെട്ടിലാണ്. നഗരത്തിലെ വിവിധ കമ്ബനികളിലെ ജീവനക്കാര്‍ ​ട്രാക്ടറിലാണ് ഓഫീസിലെത്തിയത്. ട്രാക്ടറില്‍ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്ത് നിന്ന് രക്ഷപ്പെടുന്ന അണ്‍ അക്കാദമി സി.ഇ.യുടെ വിഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular