Monday, May 6, 2024
HomeKeralaലീവ് പ്രമോഷനുകള്‍ റദ്ദാക്കി,​ ശമ്ബളം തിരിച്ചടയ്‌ക്കണം

ലീവ് പ്രമോഷനുകള്‍ റദ്ദാക്കി,​ ശമ്ബളം തിരിച്ചടയ്‌ക്കണം

തിരുവനന്തപുരം: മൂന്ന് മാസമോ കൂടുതലോ വരുന്ന അവധിയുടെ പേരില്‍ തസ്തിക ഒഴിവാണെന്ന് കണക്കാക്കി നല്‍കിയ സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ നല്‍കിയ പ്രൊമോഷനുകളെല്ലാം റദ്ദാക്കാനും പ്രൊമോഷന്റെ ശമ്ബളവര്‍ദ്ധനയും ആനുകൂല്യങ്ങളും പണമായി തിരിച്ചടയ്‌ക്കാനും നിര്‍ദ്ദേശിച്ചു. കൊവിഡ് മൂലമുണ്ടായ സാമ്ബത്തികപ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കാനാണ് നടപടി. പ്രൊമോഷന്‍ കൂടുതല്‍ പേര്‍ക്ക് ലഭിക്കാന്‍ മൂന്ന് മാസത്തേക്ക് അവധിയെടുത്ത് നിരവധി പേര്‍ക്ക് പ്രൊമോഷന്‍ തരപ്പെടുത്തുന്നതായി കണ്ടെത്തിയിരുന്നു. കീഴുദ്യോഗസ്ഥര്‍ക്ക് റിട്ടയര്‍മെന്റിന് മുമ്ബ് പ്രൊമോഷനിലൂടെ കൂടുതല്‍ പെന്‍ഷന്‍ തരപ്പെടുത്താന്‍ ചില ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധിയെടുക്കുന്നതായും സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. സാമ്ബത്തിക അച്ചടക്കവും ചെലവുചുരുക്കലും കര്‍ശനമായി പാലിക്കാനാണ് രണ്ടുവര്‍ഷത്തെ പ്രൊമോഷന്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular