Friday, April 26, 2024
HomeUSA'ഹാരി രാജകുമാരന് വഴിമാറും; ചാള്‍സ് അധിക കാലം അധികാരത്തില്‍ ഉണ്ടാകില്ല'

‘ഹാരി രാജകുമാരന് വഴിമാറും; ചാള്‍സ് അധിക കാലം അധികാരത്തില്‍ ഉണ്ടാകില്ല’

ണ്ടന്‍: ഇളയ മകന്‍ ഹാരി രാജകുമാരനു വേണ്ടി ചാള്‍സ് വേഗം അധികാരം ഒഴിയുമെന്ന് റിപ്പോര്‍ട്ട്.. എലിസബത്ത് രാജ്ഞി അന്തരിച്ചതോടെയാണ് മൂത്ത മകനായ ചാള്‍സ് രാജാവായത്.

74 വയസാണ് ചാള്‍സിന്. ഒരിക്കലും രാജാവാകില്ലെന്നു കരുതിയ ഒരാളാണ് ചാള്‍സിന്റെ പിന്‍ഗാമിയായി എത്തുക എന്നും പ്രചരിക്കുന്നുണ്ട്. 16ാം നൂറ്റാണ്ടിലെ ​ജ്യോതി ശാസ്ത്രകാരനായ നോസ്ട്രഡാമസ് ആണ് ഈ പ്രവചനങ്ങളുടെ പിന്നില്‍. ചാള്‍സ് രാജാവിന്റെ ഭരണം ഹ്രസ്വവും മധുരവുമാകുമെന്നായിരുന്നു നോസ്ട്രഡാമസിന്റെ പ്രവചനം.

1555 ല്‍ എഴുതിയ നിഗൂഢ കവിതകളില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ കൃത്യമായ വര്‍ഷം നോസ്ട്രഡാമസ് പ്രവചിച്ചതായി നോസ്ട്രഡാമസിന്റെ ദര്‍ശനങ്ങളില്‍ വിദ​ഗ്ധനും എഴുത്തുകാരനുമായ മരിയോ റീഡിങ് അഭിപ്രായപ്പെട്ടിരുന്നു. ”എലിസബത്ത് രാജ്ഞി 2022ല്‍ 96ാം വയസില്‍ മരിക്കും. അമ്മയുടെ ആയുഷ്കാലത്തിന് അഞ്ച് വര്‍ഷം കുറവായിരിക്കും അത്​”-എന്നാണ് നോസ്ട്രഡാമസിന്റെ കവിതകളെക്കുറിച്ച്‌ റീഡിങ് എഴുതിയത്. നോസ്ട്രഡാമസ് തന്റെ ഒരു കവിതയില്‍ ‘ദ്വീപുകളുടെ രാജാവ്’ എന്ന വാക്കുകള്‍ പരാമര്‍ശിച്ചത് ചാള്‍സ് രാജാവിനെ ഉദ്ദേശിച്ചാണ്.

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഭരണകാലത്ത് കോമണ്‍‌വെല്‍ത്തിന്റെ ഭൂരിഭാഗവും തകരുമെന്ന വസ്തുതയാണ് നോസ്ട്രഡാമസ് പരാമര്‍ശിച്ചത് എന്നും റീഡിങ് പറയുന്നു. ​”2022 ല്‍ സിംഹാസനം ഏറ്റെടുക്കുമ്ബോള്‍ ചാള്‍സ് രാജകുമാരന് എഴുപത്തിനാല് വയസ്സ് തികയും. എന്നാല്‍, ഡയാന രാജകുമാരിയുമായുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് ജനസംഖ്യയില്‍ ഒരു വലിയ വിഭാ​ഗത്തിന് അദ്ദേഹത്തിനെതിരെയുള്ള നീരസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്”-എന്നും റീഡിങ് അഭിപ്രായപ്പെടുന്നു.

ചാള്‍സ് രാജാവ് തന്റെ പ്രായം കാരണം രാജാവിന്റെ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ നിര്‍ബന്ധിതനാകും. അതിനുശേഷം, സിംഹാസനം ഭരിക്കാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍ വരും. ഒരിക്കലും രാജാവാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരു മനുഷ്യന്‍ പകരം വരും എന്നാണ് പറയുന്നത്. അതിന്റെ അര്‍ഥം ചാള്‍സ് രാജാവിന്റെ മൂത്ത മകന്‍ വില്യം രാജകുമാരന്‍ ആയിരിക്കില്ല ഹാരി രാജാവാകും എന്നാണ് എന്നും റീഡിങ് അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular