Sunday, April 28, 2024
HomeIndiaറീട്ടെയില്‍ ശൃംഖലയായ ബിസ്മിയെ റിലയന്‍സ് സ്വന്തമാക്കിയേക്കും

റീട്ടെയില്‍ ശൃംഖലയായ ബിസ്മിയെ റിലയന്‍സ് സ്വന്തമാക്കിയേക്കും

തകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഗ്രോസറി റീട്ടെയില്‍ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ഇലക്‌ട്രോണിക്, ഹൈപ്പര്‍മാര്‍ക്കറ്റ് ഫോര്‍മാറ്റുകള്‍ സംയോജിപ്പിച്ച്‌ സംസ്ഥാനത്ത് 30 ഓളം വലിയ സ്റ്റോറുകള്‍ നടത്തുന്ന ബിസ്മിയെ സ്വന്തമാക്കാനുള്ള നീക്കത്തിനായി റിലയന്‍സ് ബിസ്മിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദീപാവലിക്ക് മുമ്ബ് ഏറ്റെടുക്കല്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ റിലയന്‍സ് ശ്രമിക്കുകയാണെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്ത രണ്ട് മുതിര്‍ന്ന വ്യവസായ എക്സിക്യൂട്ടീവുകള്‍ പറഞ്ഞു. എന്നാല്‍ ബിസ്മിയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular