Saturday, April 27, 2024
HomeIndiaനിര്‍ണായക കൂടിക്കാഴ്ച; അശോക് ഗെലോട്ട് സോണിയയെ കാണും

നിര്‍ണായക കൂടിക്കാഴ്ച; അശോക് ഗെലോട്ട് സോണിയയെ കാണും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുളള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും.

അശോക് ഗെലോട്ട് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കട്ടെ എന്ന തീരുമാനം സോണിയാ ഗാന്ധി കൈക്കൊണ്ട സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച.കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ താന്‍ ഒരു ഘട്ടത്തിലും വിസമ്മതിച്ചിട്ടില്ലെന്ന് അശോക് ഗെലോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു.

അശോക് ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുമ്ബോള്‍ പകരം ആര് എന്നത് സോണിയ ഗാന്ധി നിശ്ചയിക്കും. ഡല്‍ഹിയിലെത്തിയ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുമായും സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക നീക്കം. ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

മുപ്പതാം തീയതി വരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാവുക. ഇതുവരെ ശശി തരൂരും പവന്‍കുമാര്‍ ബെന്‍സലും മാത്രമാണ് നാമനിര്‍ദ്ദേശപത്രികകള്‍ തെരഞ്ഞെടുപ്പ് സമിതി ഓഫീസില്‍ നിന്ന് വാങ്ങിയിട്ടുള്ളത്.താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞിരുന്നു. പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവ രാഷ്ട്രീയം നിര്‍ത്തിയതാണ്. ഡല്‍ഹിയിലേക്ക് പോകുന്നത് പല ആവശ്യങ്ങള്‍ക്കായിയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്നതിന് ഇപ്പോള്‍ മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular