മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് സ്വയം വെടിവച്ചു മരിച്ചു. ബിജെപി ബീഡ് സിറ്റി യൂണിറ്റ് അധ്യക്ഷന്‍ ഭഗീരഥ് ബിയാനിയാണ് ലൈസന്‍സ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചു മരിച്ചത്.
മീരാനഗറിലെ ഭഗീരഥിന്റെ വസതിയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് ഭഗീരഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.