Saturday, April 27, 2024
HomeEditorial30 വര്‍ഷം മുന്‍പത്തെ രഹസ്യ മോതിരം കൈമാറല്‍, ചിത്രം പുറത്തുവിട്ട് പദ്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍

30 വര്‍ഷം മുന്‍പത്തെ രഹസ്യ മോതിരം കൈമാറല്‍, ചിത്രം പുറത്തുവിട്ട് പദ്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍

മുപ്പത് വര്‍ഷം മുമ്ബ് നടന്ന നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും രഹസ്യമോതിരം കൈമാറലിന്റെ ചിത്രം പുറത്ത് വിട്ട് സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്ത പത്മനാഭന്‍.

ജയറാമും പാര്‍വതിയും വിവാഹിതരാകുന്നതിനു മുന്‍പ് പത്മരാജന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് രഹസ്യമായി മോതിരം മാറിയതിന്റെ ചിത്രമാണ് അനന്ത പദ്മനാഭന്‍ പങ്കുവച്ചിരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ ആഴ്‌വാര്‍കടിയന്‍ നമ്ബിയായി അഭിനയിച്ച ജയറാമിനെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിനൊപ്പമായിരുന്നു ഈ അപൂര്‍വ ചിത്രം പങ്കുവച്ചത്. തന്റെ അഭിനയത്തെ പ്രശംസിച്ചുപറഞ്ഞ അനന്തപത്മനാഭന് ജയറാം നല്‍കിയ മറുപടി സന്ദേശവും ഇതിനൊപ്പമുണ്ട്.

”മുപ്പത് വര്‍ഷം മുമ്ബ് അച്ഛന്റെ പടത്തിന് മുമ്ബില്‍ നടന്ന ഒരു രഹസ്യമോതിരംമാറല്‍ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്ബതികള്‍ ആകും മുമ്ബ് ) സിനിമയിലല്ല. താഴെ ‘ പൊന്നിയില്‍ സെല്‍വനി’ലെ ആഴ്വാര്‍കടിയന്‍ നമ്ബിക്ക് ഇന്ന് രാവിലെ അയച്ച ശബ്ദ സന്ദേശം, തുടര്‍ന്ന് നമ്ബിയുടെ മറുപടി” എന്ന കുറിപ്പോടെയാണ് ശബ്ദ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular