Monday, May 6, 2024
HomeKeralaഗ്രീഷ്മയുടെ വീട്ടില്‍ മറ്റാരോ കയറി? പൂട്ട് പൊളിച്ച നിലയില്‍, പോലീസ് പരിശോധന

ഗ്രീഷ്മയുടെ വീട്ടില്‍ മറ്റാരോ കയറി? പൂട്ട് പൊളിച്ച നിലയില്‍, പോലീസ് പരിശോധന

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ വീട്ടിനുള്ളില്‍ ആരോ കയറിയതായി സംശയം. കേസന്വേഷണത്തിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പോലീസ് നേരത്തെ സീല്‍ ചെയ്തിരുന്നു.

പോലീസ് സീല്‍ ചെയ്ത വാതില്‍ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്നാട് പോലീസും പാറശ്ശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും.

അതേസമയം, പോലീസ് കസ്റ്റഡില്‍ ലഭിച്ച ഒന്നാം പ്രതി ഗ്രീഷ്മയെ പോലീസ് സംഘം ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിള്‍ തന്നെയുള്ള അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതല്‍ വ്യക്തത കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular