Sunday, May 5, 2024
HomeKeralaഐസ്ക്രീം തരാമെന്ന് പ്രലോഭിപ്പിച്ച്‌ 12കാരിയെ കടയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; 50കാരനെതിരെ കേസ്, പ്രതി ഒളിവില്‍

ഐസ്ക്രീം തരാമെന്ന് പ്രലോഭിപ്പിച്ച്‌ 12കാരിയെ കടയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; 50കാരനെതിരെ കേസ്, പ്രതി ഒളിവില്‍

കോഴിക്കോട്: മുക്കം പൊറ്റശേരിയില്‍ മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഇല്ലത്തുകണ്ടി അസീബിനെതിരെ (50) പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
ഒക്‌ടോബര്‍ ഇരുപത്തിയെട്ടാം തീയതി മദ്രസ വിട്ട് പോവുകയായിരുന്ന 12കാരിയെയാണ് അസീബ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
ഐസ്ക്രീം തരാമെന്ന് പറഞ്ഞ് പ്രതി തന്‍റെ കടയിലേക്ക് ബാലികയെ വിളിച്ചുവരുത്തുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി അധ്യാപകരോട് സംഭവം വെളിപ്പെടുത്തിയത്.തുടര്‍ന്ന്, സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ കേസ് മുക്കം പൊലീസില്‍ കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അസീബിനെതിരെ മുക്കം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. അതേസമയം, അസീബിനെ ഇതുവരെയായിട്ടും പൊലീസിന് പിടികൂടാനായിട്ടില്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular