Sunday, May 5, 2024
HomeKeralaകുട്ടിയെ മര്‍ദിച്ച പ്രതി ഷിഹാദിനെ നരഹത്യാ ശ്രമം ചുമത്തി റിമാന്‍ഡ് ചെയ്തു

കുട്ടിയെ മര്‍ദിച്ച പ്രതി ഷിഹാദിനെ നരഹത്യാ ശ്രമം ചുമത്തി റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതി മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. നരഹത്യാശ്രമമാണ് നടന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സംഭവം. കൗതുകം തോന്നി വെറുതെ കാറില്‍ ചാരി നില്‍ക്കുകയായിരുന്നു കുട്ടി.

പ്രതി കുട്ടിയെ മര്‍ദിക്കുകയും നടുവിനു ചവിട്ടുകയും ചെയ്തു. ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവം കണ്ട് നാട്ടുകാര്‍ ഇടപെട്ടു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular