Sunday, April 28, 2024
HomeIndiaജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമോ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമോ

തിരുവനന്തപുരം: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

14-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് വിതരണത്തെ കുറിച്ച്‌ സംസാരിക്കവെയാണ് ധനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അവര്‍. കോപ്പറേറ്റീവ് ഫെഡറലിസം: ദി പാത്ത് ടുവാര്‍ഡ്‌സ് ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

എല്ലാ സംസ്ഥാനത്തെയും മന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലാണ് യഥാര്‍ത്ഥ ഫെഡറല്‍ സംവിധാനത്തിന്റെ മാതൃക. അവിടെ നരേന്ദ്രമോദിയാണ് എല്ലാം തീരുമാനിക്കുന്നത് എന്നുള്ള ആക്ഷേപം വെറും രാഷ്‌ട്രീയപ്രേരിതമായ ഒന്നാണ്. ജിഎസ്ടി കൗണ്‍സിലില്‍ പ്രധാനമന്ത്രി പങ്കെടുത്തിട്ടില്ല. ഭരണഘടനയിലെ ഫെഡറല്‍ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച്‌ രാഷ്‌ട്രീയ താത്പര്യം മുന്‍നിര്‍ത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

2014-15 ലെ 14-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ഒരു മടിയും കൂടാതെയാണ് പ്രധാനമന്ത്രി അംഗീകരിച്ചത്. നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നു. ഇപ്പോഴത് 41 ശതമാനമായി. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി മാറ്റിയതോടെയാണിത്. ചിലപ്പോള്‍ താമസിയാതെ തന്നെ കശ്മീരിന് വീണ്ടും സംസ്ഥാന പദവി ലഭിച്ചേക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട്, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 2019 ഓഗസ്റ്റിലായിരുന്നു ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയത്. ഇതോടെ ജമ്മുകശ്മീര്‍ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular