Monday, May 6, 2024
HomeUSAപെൻസിൽവേനിയയിൽ മറ്റൊരു ട്രംപ് സ്ഥാനാർഥി കൂടി തോറ്റു

പെൻസിൽവേനിയയിൽ മറ്റൊരു ട്രംപ് സ്ഥാനാർഥി കൂടി തോറ്റു

ഡൊണാൾഡ് ട്രംപിന്റെ മറ്റൊരു പ്രിയ സ്ഥാനാർഥി കൂടി പെൻസിൽവേനിയയിൽ തോറ്റു. സെനറ്റിലേക്കു ഡോക്ടർ മെഹമേത് ഓസിനെ ഡെമോക്രാറ്റ് ജോൺ ഫെറ്റർമാൻ തോൽപ്പിച്ചതിന് പിന്നാലെ ഗവർണർ സ്ഥാനത്തേക്കു ഡെമോക്രാറ്റ് അറ്റോണി ജനറൽ ജോഷ് ഷാർപിയോ ജയിച്ചത് റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ ഡോ മാസ്ട്രിയാനോയെ തോൽപ്പിച്ച്.

ട്രംപ് തോറ്റ 2020 തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം പറഞ്ഞ ആരോപണങ്ങൾ ഏറ്റെടുത്ത സ്ഥാനാർഥികളിൽ ഒരാളാണ് മാസ്ട്രിയാനോ. ഓസിനെതിരെ വോട്ട് ചെയ്തവർ പറഞ്ഞത് ഫെറ്റർമാന്റെ സത്യസന്ധതയെ മാനിക്കുന്നു എന്നാണ്.

മാസ്ട്രിയാനോ തീവ്രവലതു പക്ഷമായതു കൊണ്ടു സംസ്ഥാനത്തിനു ചേരാത്ത നേതാവാണെന്നു ഡമോക്രാറ്റുകൾ വാദിച്ചു. “നമ്മുടെ സമൂഹത്തിൽ ചിലേടത്തൊക്കെ വേരുറച്ച തീവ്രവാദത്തിനു നിങ്ങൾ മറുപടി നൽകി,” ഷാർപിയോ വോട്ടർമാരോടു  പറഞ്ഞു.

മാസ്ട്രിയാനോ തോൽവി സമ്മതിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular