Monday, May 6, 2024
HomeIndiaമുലായത്തിന്റെ അനുഗ്രഹം തേടി അഖിലേഷും ഡിപിളും

മുലായത്തിന്റെ അനുഗ്രഹം തേടി അഖിലേഷും ഡിപിളും

ക്‌നൗ :അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും.

മെയിന്‍പുരി ഉപതിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരും സഫായിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മെയിന്‍പുരി ലോക്‌സഭാ സീറ്റിലേക്കാണ് ഡിംപിള്‍ യാദവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.

നേതാജിയോടുള്ള ആദരവോടെ, അദ്ദേഹത്തിന്റെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ഇന്നത്തെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നു. നേതാജിയുടെ അനുഗ്രഹം എല്ലായ്‌പ്പോഴും നമുക്കൊപ്പം ഉണ്ടെന്നും ഡിംപിള്‍ ഒരു ട്വീറ്റില്‍ കുറിച്ചു.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുലായം സിംഗ് യാദവ് മെയിന്‍പുരിയില്‍ നിന്ന് മത്സരിച്ച്‌ വിജയിച്ചു.2009, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മുലായം വിജയക്കുതിപ്പ് തുടര്‍ന്നിരുന്നു. മെയ്ന്‍പുരി ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിനാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular