Tuesday, May 7, 2024
HomeIndiaരാജ്യതലസ്ഥാനത്തെ ഞെട്ടിച്ച്‌ കൊല: 35 കഷണങ്ങളാക്കി വിവിധ ഇടങ്ങളില്‍ വലിച്ചെറിഞ്ഞു

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച്‌ കൊല: 35 കഷണങ്ങളാക്കി വിവിധ ഇടങ്ങളില്‍ വലിച്ചെറിഞ്ഞു

ന്യൂഡല്‍ഹി: പങ്കാളിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി 18 ദിവസത്തിനിടെ ഡല്‍ഹിയിലെ മെഹ്‌റോളി വനത്തില്‍ വിവിധ ഇടങ്ങളിലായി വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍.

അഫ്താബ് അമീന്‍ പൂനാവാല എന്ന യുവാവാണ് വഴക്കിനെ തുടര്‍ന്ന് പങ്കാളിയായ ശ്രദ്ധ എന്ന 26കാരിയെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞത്.

18 ദിവസം കൊണ്ടാണ് ഇയാള്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മെഹ്‌റോളി വനത്തില്‍ പലയിടങ്ങളായി വലിച്ചെറിഞ്ഞത്. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സൂക്ഷിക്കാനായി ഒരു ഫ്രിഡ്ജ് വാങ്ങുകയും പതിനെട്ടു ദിവസം കൊണ്ട് ശരീരഭാഗങ്ങള്‍ വനത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുന്നതിനായി ദിവസവും പുലര്‍ച്ചെ 2 മണിക്ക് ഇയാള്‍ ഇറങ്ങിയിരുന്നതായി പോലീസ് അറിയിച്ചു.

മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്ബനിയില്‍ കോള്‍സെന്റര്‍ ജീവനക്കാരിയായിരുന്നു ശ്രദ്ധ. അവിടെ വെച്ചുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ഒരുമിച്ച്‌ താമസിക്കാനും ആരംഭിച്ചു. എന്നാല്‍ ഇവരുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഒളിച്ചോടി ഡല്‍ഹിയിലെത്തി മെഹ്‌റോളിയിലെ ഒരു ഫ്‌ളാറ്റില്‍ താമസം ആരംഭിക്കുകയും ചെയ്തു.

മകളെ ഫോണില്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് ശ്രദ്ധയുടെ പിതാവ് ഡല്‍ഹിയിലെത്തിയപ്പോള്‍ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച്‌ മെഹ്‌റോളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂനാവാലയെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വിവാഹം കഴിക്കാന്‍ ശ്രദ്ധ നിര്‍ബന്ധിക്കുകയും അതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. വഴക്കിനെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയാണെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular