Saturday, April 27, 2024
HomeIndiaതീവ്രവാദത്തിന്റെ ഇരുണ്ട വശങ്ങള്‍ പണ്ടേ അനുഭവിച്ചവരാണ് ഇന്ത്യക്കാര്‍-മോദി

തീവ്രവാദത്തിന്റെ ഇരുണ്ട വശങ്ങള്‍ പണ്ടേ അനുഭവിച്ചവരാണ് ഇന്ത്യക്കാര്‍-മോദി

ന്യൂഡല്‍ഹി: ആക്രമണം നടക്കുന്നത് എവിടെയാണെന്ന് നോക്കി അതിനെതിരായ പ്രതികരണത്തിന്റെ മൂര്‍ച്ച നിര്‍ശ്ചയിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

എല്ലാതരത്തിലുള്ള തീവ്രവാദ ആക്രമണങ്ങളും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതും നടപടി സ്വീകരിക്കേണ്ടതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള ഭീഷണിയെ കൈകാര്യം ചെയ്യുമ്ബോള്‍ അവ്യക്തത പാടില്ല. തീവ്രവാദം മനുഷ്യത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംസ്കാരത്തിന്റെയും മേലുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള ഫണ്ട് രൂപീകരണത്തിനായി ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര മന്ത്രിതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ലോകം തീവ്രവാദത്തെ ഗൗരവമായി കാണുന്നതിന് മുമ്ബ് തന്നെ അതിന്റെ ഇരുണ്ട വശങ്ങള്‍ അനുഭവിച്ചവരാണ് ഇന്ത്യക്കാരെന്ന് അദ്ദേഹം പറഞ്ഞു. ദശകങ്ങളായി പല പേരിലും രൂപത്തിലും തീവ്രവാദം ഇന്ത്യയുടെ വേട്ടയാടാന്‍ ശ്രമിക്കുന്നു. ഇന്ത്യക്ക് വിലയേറിയ ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടമായി. പക്ഷേ, നാം തീവ്രവാദത്തിനെതിരെ ധൈര്യപൂര്‍വം പോരാടി. ഒരാള്‍ക്ക് നേരെയുണ്ടാകുന്ന ഒരു ആക്രമണം പോലും വളരെ വലുതാണെന്ന് നാം തിരിച്ചറിയുന്നു. നഷ്ടമാകുന്ന ഒരോ ജീവനും വിലയേറിയതാണ്. അതിനാല്‍ തീവ്രവാദം വേരോടെ പിഴുതെറിയും വരെ നാം വിശ്രമിക്കരുത്. ചില രാജ്യങ്ങള്‍ അവരുടെ വിദേശ നയത്തിന്റെ ഭാഗമായി തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നും മോദി പറഞ്ഞു.

തീവ്രവാദ വിരുദ്ധ യോഗത്തില്‍ പങ്കെടുക്കാത്ത പാകിസ്താനെയും അഫ്ഗാനിസ്താനെയും പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇത്തരം രാജ്യങ്ങള്‍ രാഷ്ട്രീയമായും ആശയപരമായും സാമ്ബത്തികമായും തീവ്രവാദത്തെത പിന്തുണക്കുന്നു. തീവ്രവാദം ദീര്‍ഘകാലത്തേക്ക് രാജ്യത്തിന്റെ പ്രദേശിക സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കും. എല്ലാക്കാലവും ഭീഷണിയുടെ നിഴലിലുള്ള പ്രദേശം ആരും ഇഷ്ടപ്പെടില്ല. അതിനാല്‍ തന്നെ അവിടെയുള്ള ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും. തീവ്രവാദ ഫണ്ടിങ്ങിന്റെ വേരറുക്കുകയാണ് ഏറ്റവും പ്രധാനം -മോദി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular