Friday, April 26, 2024
HomeIndiaതദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയ്ക്ക് എതിരായ ഹര്‍ജി തീര്‍പ്പാക്കി സുപ്രീം കോടതി

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയ്ക്ക് എതിരായ ഹര്‍ജി തീര്‍പ്പാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച്‌ നടത്തിയാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അപ്രസക്തമായെന്ന് സുപ്രീം കോടതി.

ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഹര്‍ജിയിലെ നിയമപ്രശ്നങ്ങള്‍ കോടതി പരിഗണിക്കണമെന്ന കമ്മിഷന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച്‌ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന ഹൈക്കോടതി വിധി 2020 മാര്‍ച്ചില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 2015ലെ വാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പട്ടിക പ്രകാരമാണ് സുപ്രീം കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ് നടന്നതോടെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അപ്രസക്തമായെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി വിധി ഭാവിയിലും അതുമായി ബന്ധപ്പെട്ട കേസുകളിലും ഉയര്‍ന്നുവന്നേക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ പരമേശ്വര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ നിയമപരമായ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രം നാഥ്‌ എന്നിവര്‍ അടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular