Thursday, May 2, 2024
HomeKeralaവീട്ടമ്മയുടെ മാല പൊട്ടിച്ച്‌ രക്ഷപ്പെട്ട യുവാവ് പോലീസ് പിടിയില്‍

വീട്ടമ്മയുടെ മാല പൊട്ടിച്ച്‌ രക്ഷപ്പെട്ട യുവാവ് പോലീസ് പിടിയില്‍

ല്‍പകഞ്ചേരി: പുത്തനത്താണി ചെലൂരില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് പോലീസ് പിടിയില്‍. കാടാമ്ബുഴ തെക്കന്‍ ചിറയില്‍ മുബാറക്കിനെയാണ് (33) കല്‍പകഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തും സംഘവുമാണ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന ചെലൂര്‍ സ്വദേശി അക്കരപറമ്ബില്‍ യശോദയുടെ (68) മാലയാണ് വിജനമായ റോഡില്‍ പ്രതി തട്ടിപ്പറിച്ചെടുത്തത്. പിടിവലിക്കിടയില്‍ വാഹനം മറിയുകയും രണ്ടുപേരും നിലത്തുവീഴുകയും വയോധികക്ക് കാലിനും കൈക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മാലയുടെ കഷ്ണം ലഭിച്ച പ്രതി പുത്തനത്താണിയില്‍ വില്‍പന നടത്തി ലഭിച്ച പണം ലോട്ടറി അടിച്ചതാണെന്ന് പറഞ്ഞ് സുഹൃത്തിനെയും കൂട്ടി കൊടൈക്കനാലിലേക്ക് പോയി. പണത്തിന്റെ ഉറവിടമറിഞ്ഞ കൂട്ടുകാരന്‍ തിരിച്ചുവരുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. അഡീഷനല്‍ എസ്.ഐ രാമദാസ്, എസ്.പി.സി.ഒ പി. സുജിത്ത്, സി.പി.ഒമാരായ ടി.പി. ഷെറിന്‍ ബാബു, ഹരീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular