Saturday, April 27, 2024
HomeIndiaസത്യേന്ദര്‍ ജെയിനിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്

സത്യേന്ദര്‍ ജെയിനിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിനിന് തിഹാര്‍ ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന രൂപീകരിച്ച സമതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സത്യേന്ദര്‍ ജെയിന്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അദ്ദേഹത്തെ സേവിക്കാനായി സഹതടവുകാരില്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറ‍യുന്നു. ഭാര്യയും കുടുംബാംഗങ്ങളും ജയില്‍ തുടര്‍ച്ചയായി സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഡല്‍ഹി സര്‍ക്കാര്‍ തള്ളി. ഇത്തരമൊരു സമിതി രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. തിഹാര്‍ ജയിലില്‍ സത്യേന്ദര്‍ ജെയിനിന് വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പിന്നാലെ ആരോപണത്തെ സാധൂകരിക്കുന്ന വിഡിയോയും ബി.ജെ.പി പുറത്തുവിട്ടു.

നവംബര്‍ 19നാണ് ജയിലില്‍ സത്യേന്ദര്‍ ജെയിനിന് മസാജ് ചെയ്ത് നല്‍കുന്നതിന്റെ വിഡിയോ പുറത്തു വന്നത്. വിവാദമായതോടെ ചികിത്സയുടെ ഭാഗമായാണ് മസാജെന്ന വാദവുമായി എ.എ.പി രംഗത്തെത്തി. പിന്നാലെ ജയിലില്‍ നിന്നുള്ള നിരവധി വിഡിയോകള്‍ ബി.ജെ.പി പുറത്തുവിട്ടു. സത്യേന്ദര്‍ ജെയിനിന്‍റെ സെല്ല് രണ്ടുപേര്‍ ചേര്‍ന്ന് വൃത്തിയാക്കുന്നതിന്‍റേയും ജയിലില്‍ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്‍റേയും വിഡിയോകളും പുറത്തുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular