Thursday, May 2, 2024
HomeKeralaഎല്‍.എസ്.ഡി സ്റ്റാമ്ബുമായി യുവാവ് അറസ്റ്റില്‍

എല്‍.എസ്.ഡി സ്റ്റാമ്ബുമായി യുവാവ് അറസ്റ്റില്‍

ണ്ണൂര്‍: മാരകമയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്ബുമായി യുവാവ് അറസ്റ്റില്‍. തോട്ടട സ്വദേശി എ.പി. മുഹമ്മദ് ഫര്‍സീന്‍ എന്ന 25-കാരനാണ് കുറുവ യു.പി സ്‌കൂളിനു സമീപം അറസ്റ്റിലായത്.
പഴ്‌സില്‍ ഒളിപ്പിച്ച നിലയില്‍ 78 മില്ലി ഗ്രാം വസ്തുവാണ് എക്‌സൈസ് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ലഭിച്ചതെന്നാണ് നിഗമനം.

കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ പി.കെ. ദിനേശന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രജിത് കുമാര്‍, സജിത്ത്, നിഖില്‍, ഡ്രൈവര്‍ അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular