Tuesday, May 7, 2024
HomeIndiaഅഖിലേന്ത്യ കിസാന്‍ സഭ സമ്മേളനം; ആദ്യ ദീപശിഖ റാലി തെലങ്കാനയില്‍ നിന്ന്‌ പ്രയാണം തുടങ്ങി

അഖിലേന്ത്യ കിസാന്‍ സഭ സമ്മേളനം; ആദ്യ ദീപശിഖ റാലി തെലങ്കാനയില്‍ നിന്ന്‌ പ്രയാണം തുടങ്ങി

ന്യുഡല്‍ഹി: 35-മത് അഖിലേന്ത്യ കിസാന്‍ സഭ അഖിലേന്ത്യ സമ്മേളനത്തിനുള്ള ദീപശിഖ റാലികളില്‍ ആദ്യത്തേത് സായുധ കര്‍ഷക പോരാട്ടങ്ങളുടെ തീച്ചൂളയായ തെലങ്കാനയില്‍ നിന്ന് പ്രയാണം തുടങ്ങി.

തെലങ്കാന സായുധ പോരാട്ടത്തിലെ ആദ്യ രക്തസാക്ഷി ദൊഡ്ഡി കൊമരയ്യയുടെ ജന്മഗ്രാമമായ കടവെണ്ടിയില്‍ കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റ് സാരംപള്ളി മല്ലറെഡ്ഡി ജാഥ ക്യാപ്ടന്‍ പി കൃഷ്ണപ്രസാദിന് ദീപശിഖ കൈമാറി. ദൊഡ്ഡി കൊമരയ്യയുടെ സഹോദരപുത്രന്‍ ഭിക്ഷപതിയും ചടങ്ങില്‍ എത്തിയിരുന്നു.

തെലങ്കാന കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി ടി സാഗര്‍, കേരള ജോയിന്റ് സെക്രട്ടറി എം പ്രകാശന്‍ തുടങ്ങിയവര്‍ ജാഥാംഗങ്ങളാണ്. തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രയാണത്തിനുശേഷം തമിഴ്നാട്ടിലെ സേലത്ത് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി വിജൂകൃഷ്ണന്റെ നേതൃത്വത്തിലുള്ള മറ്റൊരു ദീപശിഖറാലിയുമായി ഒമ്ബതിന് സംഗമിക്കും. ഈ ജാഥ ചൊവ്വാഴ്ചയാണ് തമിഴ്നാട്ടിലെ കീഴ്വെന്മണി രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പുറപ്പെടുക. മുന്‍ അഖിലേന്ത്യ പ്രസിഡന്റ് എന്‍ ശങ്കരയ്യ ഉദ്ഘാടനം ചെയ്യും. സേലം രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച ശേഷം രണ്ടുജാഥകളും ഒരുമിച്ച്‌ കേരളത്തില്‍ പ്രവേശിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular