Friday, April 26, 2024
HomeIndiaപത്താം തവണയും ഒന്നാം സ്ഥാനം നിലനിർത്തി അംബാനി; ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഗൗതം...

പത്താം തവണയും ഒന്നാം സ്ഥാനം നിലനിർത്തി അംബാനി; ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഗൗതം അദാനിക്ക്

ന്യൂഡൽഹി : ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഗൗതം അദാനി. 5,05,900 കോടി രൂപയാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായി പത്താം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. ഐഐഎഫ്എൽ വെൽത്ത് ഹൂറൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചൈനയിലെ കുപ്പിവെള്ള നിർമ്മാതാവായ ഷോംഗ് ഷാൻശാനെ പിന്തള്ളിക്കൊണ്ടാണ് ഗൗതം അദാനി രണ്ടാം സ്ഥാനത്തെത്തിയത്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് ശാന്തിലാൽ അദാനിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ 8 ാമത്തെ സമ്പന്നനാണ് വിനോദ് ശാന്തിലാൽ അദാനി.

ഒന്നാം സ്ഥാനം നിലനിർത്തിയ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ പ്രതിദിന വരുമാനത്തിലും കുതിപ്പുണ്ടായി. 7,18,000 കോടിയാണ് അംബാനിയുടെ മൊത്തം ആസ്തി. രാജ്യത്തെ 1000 ത്തിലധികം പേർ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കിക്കൊണ്ട് മറ്റൊരുനാഴികക്കല്ല് കൂടി പിന്നിട്ടതായി ഐഐഎഫ്എൽ വെൽത്ത്-ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular