Friday, April 26, 2024
HomeIndiaഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി പിന്നില്‍

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി പിന്നില്‍

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റില്‍ പിന്നില്‍.

വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ അഞ്ചിനാണ് വദ്ഗാം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്.

കോണ്‍ഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്‌നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോള്‍ മണിലാല്‍ വഗേലയെയാണ് ബിജെപി മത്സരിപ്പിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) സ്ഥാനാര്‍ത്ഥിയായി ദല്‍പത് ഭാട്ടിയ മത്സരിക്കുന്നുണ്ട്.

182 അംഗ ഗുജറാത്ത് നിയമസഭയിലെ ഗുജറാത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വദ്ഗാം. പട്ടികജാതി സംവരണമുള്ള വഡ്ഗാം മണ്ഡലം പടാന്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ്.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്ബോള്‍ തന്നെ ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 134 സീറ്റിലും കോണ്‍ഗ്രസ് 36 സീറ്റിലും എഎപി 9 സീറ്റിലും ലീഡ് ചെയ്യുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular