Wednesday, May 1, 2024
HomeKeralaഡ്രൈവിങ് ലൈസൻസിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി

ഡ്രൈവിങ് ലൈസൻസിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബർ 31 വരെയാണ് കാലാവധി നീട്ടിയത്.

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ച് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് സംസ്ഥാനം കത്ത് നല്‍കിയിരുന്നു. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.

ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിയിരുന്നു. ഇതാണ് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular