Friday, May 10, 2024
HomeIndiaഘര്‍ വാപസിയിലൂടെ യു.പിയില്‍ 100 പേരെ ഹിന്ദുമതത്തില്‍ ചേര്‍ത്തെന്ന് ബി.ജെ.പി എം.എല്‍.എ

ഘര്‍ വാപസിയിലൂടെ യു.പിയില്‍ 100 പേരെ ഹിന്ദുമതത്തില്‍ ചേര്‍ത്തെന്ന് ബി.ജെ.പി എം.എല്‍.എ

ബുലന്ദ്ഷഹര്‍: ഖുര്‍ജയില്‍ 20 കുടുംബങ്ങളിലെ നൂറിലധികം പേര്‍ ഞായറാഴ്ച ഹിന്ദുമതം സ്വീകരിച്ചതായി ബി.ജെ.പി എം.എല്‍.എ അവകാശപ്പെട്ടു.

തീവ്ര വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി) സംഘടിപ്പിക്കുന്ന മതംമാറ്റ പരിപാടിയായ “ഘര്‍ വാപസി”ക്കിടെയാണ് മതപരിവര്‍ത്തനം നടന്നതെന്ന് എം.എല്‍.എ പറഞ്ഞു.

”വ്യത്യസ്‌ത മതങ്ങളിലെ 20 കുടുംബങ്ങളില്‍ നിന്നുള്ള 100-125 പേര്‍ സന്തോഷത്തോടെ സനാതന ധര്‍മ്മം -ഹിന്ദുത്വം സ്വീകരിച്ചു” -ഖുര്‍ജ എം.എല്‍.എ മിനാക്ഷി സിംഗ് പറഞ്ഞു. സാഹചര്യമോ ആശയക്കുഴപ്പമോ കാരണം തലമുറകള്‍ക്ക് മുമ്ബ് “സനാതന ധര്‍മ്മം” ഉപേക്ഷിച്ചവരെ വീണ്ടും ഹിന്ദു സമൂഹത്തിലേക്ക് കൊണ്ടുവന്നു. ഇനി മുതല്‍ ശ്രീരാമനോടും ശ്രീകൃഷ്ണനോടും മറ്റ് സനാതന ദേവതകളോടും പ്രാര്‍ത്ഥിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു” -സിംഗ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular