Friday, May 10, 2024
HomeUSAഖത്തര്‍ ലോകകപ്പ് തോല്‍വി: ബ്രസീല്‍ മുന്‍ കോച്ച്‌ ടിറ്റെയ്ക്ക് നേരെ ആക്രമണം

ഖത്തര്‍ ലോകകപ്പ് തോല്‍വി: ബ്രസീല്‍ മുന്‍ കോച്ച്‌ ടിറ്റെയ്ക്ക് നേരെ ആക്രമണം

റിയോ ഡെ ജനിറോ: ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് ഉത്തരവാദിയെന്ന് ആരോപിച്ച്‌ ബ്രസീല്‍ ദേശീയ ടീമിന്‍റെ മുന്‍ പരിശീലകന്‍ ടിറ്റെയ്ക്ക് നേരെ ആക്രമണം.

ഇന്ന് രാവിലെ റിയോ ഡെ ജനീറോയില്‍ വെച്ചാണ് ആക്രമണം നടന്നത്. പ്രഭാത സവാരിയ്ക്കായി എത്തിയ ടിറ്റെയ്ക്ക് നേരെ ഒരു യുവാവ് പൊടുന്നനേ ആക്രമണം നടത്തുകയായിരുന്നു. ടീമിന്‍റെ തോല്‍വിക്ക് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയ ശേഷം ടിറ്റെയുടെ സ്വര്‍ണമാല അക്രമി തട്ടിയെടുക്കുകയും ചെയ്തു.

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് കടന്ന ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular