Monday, May 6, 2024
HomeUSAനോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് മുഖ്യ വിഷയം...

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് മുഖ്യ വിഷയം പ്രഖ്യാപിച്ചു

“’എല്ലാ ജഡത്തിലും ഞാൻ എന്റെ ആത്മാവിനെ പകരും!” (യോവേൽ 2:28) മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്ഫറൻസിൽ ഈ വർഷത്തെ മുഖ്യ വിഷയം ഇതായിരിക്കും എന്ന് ജനുവരി 8-ന് ന്യൂ യോർക്കിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ( 987 Elmont Rd, North Valley Stream, NY) നടന്ന കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗിൽ അഭിവന്ദ്യ സക്കറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത അറിയിച്ചു 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും.

യൂറോപ്പ് /ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. വിവിധ പ്രായക്കാർക്കായി ആത്മീയ സമൃദ്ധി ലക്ഷ്യമിട്ടുള്ള വിവിധ സെഷനുകൾ ഉണ്ടായിരിക്കും.

സമ്മേളനത്തിന്റെ പൊതു ക്രമീകരണങ്ങളെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സദസ്സിനെ അറിയിച്ചു. ഭദ്രാസന കൗൺസിൽ അംഗം ജോബി ജോൺ നാലു ദിവസത്തെ കോൺഫറൻസിന്റെ താമസ സൗകര്യത്തെക്കുറിച്ച് സംസാരിച്ചു. പങ്കെടുക്കുന്നവർക്ക് HTRC യിലോ സമീപ സ്ഥലത്തുള്ള ഇഷ്ടപ്പെട്ട ഹോട്ടലുകളിലോ താമസിക്കാനുള്ള അവസരമുണ്ട്. കോൺഫറൻസ് ട്രഷറർ മാത്യു ജോഷ്വ, ഫിനാൻസ് മാനേജർ സജി പോത്തൻ എന്നിവർ ധനസമാഹരണ പദ്ധതികളെ കുറിച്ച് സംസാരിച്ചു.

കോൺഫറൻസിന്റെ സ്മരണയ്ക്കായി സുവനീർ പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച് സൂസൻ ജോൺ വറുഗീസ് (സുവനീർ എഡിറ്റർ) സംസാരിച്ചു. പ്രേക്ഷകരിൽ നിന്ന് നിരവധി അംഗങ്ങൾ സ്പോൺസർമാരായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. മാത്യു വർഗീസ് (ഗോൾഡ് സ്പോൺസർ), ഷിബു തരകൻ, രഘു നൈനാൻ, രാജൻ ജോർജ്, മാത്യു വി വറുഗീസ്, എംസൺ കൊക്കൂറ, ജെയിംസ് ജോർജ്, നീൽ സൈമൺ (ഗ്രാൻഡ് സ്പോൺസർ മാർ) എന്നിവർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

പരസ്യങ്ങളിലൂടെയും രജിസ്ട്രേഷനിലൂടെയും സ്പോൺസർമാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിച്ച മികച്ച പിന്തുണയ്‌ക്ക് സംഘാടകർ നന്ദി രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക്, ഫാ.സണ്ണി ജോസഫ് (ഫോൺ: 718.608.5583), ചെറിയാൻ പെരുമാൾ (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

ഉമ്മൻ കാപ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular