Monday, May 6, 2024
HomeUSAകോവിഡ് വാക്‌സിൻ ആണ്ടിലൊരിക്കൽ നൽകാൻ എഫ് ഡി എ ആലോചിക്കുന്നു

കോവിഡ് വാക്‌സിൻ ആണ്ടിലൊരിക്കൽ നൽകാൻ എഫ് ഡി എ ആലോചിക്കുന്നു

കോവിഡ് പ്രതിരോധ കുത്തിവയ്‌പ്‌ വാർഷിക പരിപാടിയാക്കാമെന്നു യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ് ഡി എ) നിർദേശിച്ചുആലോചിക്കുന്നു. ഫ്ലൂ വാക്‌സിനുകൾ വർഷം തോറും നൽകുന്നതു പോലെയാണ് ഇതും ഉദ്ദേശിക്കുന്നത്.

വാർഷിക കുത്തിവയ്‌പ്‌ ഈ പ്രതിരോധ പരിപാടിയെ കൂടുതൽ ലളിതമാക്കുമെന്നു എഫ് ഡി എ കരുതുന്നു. വാക്‌സിനേഷനും രോഗബാധയും കൊണ്ട് അല്ലെങ്കിൽ അത് രണ്ടും ചേർന്ന് അമേരിക്കൻ പൗരന്മാർക്കു ഇപ്പോൾ ആവശ്യത്തിനു പ്രതിരോധ ശക്തി ഉണ്ടെന്നു എഫ് ഡി എ കരുതുന്നു. ആ നിലയ്ക്ക് വാർഷിക കുത്തിവയ്പ് പ്രയോജനപ്പെടും.

ഏതൊക്കെ വൈറസ് ഭേദങ്ങളാണ് നിലവിൽ പ്രചാരത്തിൽ ഉള്ളതെന്നു വിലയിരുത്തി വാക്‌സിൻ നേരത്തെ തയാറാക്കാൻ കഴിയുമെന്ന് എഫ് ഡി എ വിശ്വസിക്കുന്നു. ഫ്ലൂവിന്റെ കാര്യത്തിലും അങ്ങിനെയാണ് ചെയ്തത്.

യുഎസിൽ 80% പേരും ഒരു തവണ വാക്‌സിൻ എടുത്തിട്ടുണ്ട്. എന്നാൽ ബൂസ്റ്റർ എടുത്തവർ 16% മാത്രമേയുള്ളൂ.

FDA eyes annual vaccination for Covid

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular