Friday, April 26, 2024
HomeKeralaലൈംഗിക പീഡനക്കേസ്: പ്രതിക്ക് 11 വര്‍ഷം തടവും പിഴയും

ലൈംഗിക പീഡനക്കേസ്: പ്രതിക്ക് 11 വര്‍ഷം തടവും പിഴയും

നിലമ്ബൂര്‍ : മാനസിക വളര്‍ച്ചയില്ലാത്ത സ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.

പ്രതിക്ക് 11 വര്‍ഷം കഠിന തടവും 51,000 രൂപ പിഴയും വിധിച്ചു. ഉപ്പട ഉദിരകുളം വാര‍്യവീട്ടില്‍ രാജീവിനെതിരെയാണ് (45) നിലമ്ബൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്.

2015ല്‍ പോത്തുകല്‍ പോലീസാണ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. നിലമ്ബൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഇപ്പോള്‍ മലപ്പുറം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി. അബ്ദുല്‍ ബഷീര്‍ ആണ് അന്വേഷണം പൂര്‍ത്തീകരിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular