ലീച് അനൂപ് സത്യന്റെ ചിത്രത്തില്‍ നസിറുദ്ദീന്‍ ഷാ
മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് താര ജോഡികളായ മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരുമിക്കുന്നു.
അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ശോഭന ആണ് നായിക. ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും ശോഭനയും നായകനും നായികയുമായി അഭിനയിച്ചിട്ടുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. മോഹന്‍ലാല്‍ – ശോഭന ചിത്രത്തില്‍ ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
പൊന്തന്‍മാടയ്ക്കുശേഷം നസിറുദ്ദീന്‍ ഷാ അഭിനയിക്കുന്ന മലയാള ചിത്രമാണ്. മലയാളത്തിലെ ഒരു യുവനടന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടെ വാലിബാന്‍ രാജസ്ഥാനില്‍ പുരോഗമിക്കുന്നു. ബോളിവുഡ് താരം സോണാലി കുല്‍കര്‍ണി, മലയാളത്തില്‍നിന്ന് ഹരീഷ് പേരടി, സുചിത്ര നായര്‍ എന്നിവര്‍ താരനിരയിലുണ്ട്.മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹന്‍ലാലിന്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാനിലും ടിനു പാപ്പച്ചന്റെ പേരിടാത്ത ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് ടിനു പാപ്പച്ചന്‍ ചിത്രം നിര്‍മ്മിക്കുന്നത്.