Tuesday, May 7, 2024
HomeKeralaവയോധികയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവം; വിദ്യാര്‍ഥിനിയെ വിട്ടയച്ചു

വയോധികയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവം; വിദ്യാര്‍ഥിനിയെ വിട്ടയച്ചു

മൂവാറ്റുപുഴ: ആണ്‍സുഹൃത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിന് വേണ്ടി വയോധികയെ ചുറ്റികക്ക് തലക്ക് അടിച്ചുവീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി വിട്ടയച്ചു.

മാതാപിതാക്കള്‍ക്ക് ഒപ്പമാണ് വിദ്യാര്‍ത്ഥിനിയെ വിട്ടത്.

കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് മൂവാറ്റുപുഴ പായിപ്ര തട്ടുപറമ്ബ് ജ്യോതിസില്‍ ജലജയെ (61) ആക്രമിച്ചു പ്ലസ് ടു വിദ്യാര്‍ഥിനി ആഭരണങ്ങള്‍ കവര്‍ന്നത്. പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന വയോധിക ഡിസ്ചാര്‍ജായി വീട്ടിലെത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്നു പോലീസ് വിദ്യാര്‍ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലേക്കു കൊണ്ടുവന്ന് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ട് കമ്മലും മോതിരവും സ്വര്‍ണമാലയുമാണ് കവര്‍ന്നത്.

സംഭവം നടന്ന ശേഷം മൂവാറ്റുപുഴയിലെത്തിയ പെണ്‍കുട്ടി കാമുകനെ വിളിച്ചുവരുത്തി മാല കൈമാറാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഇതുവാങ്ങാന്‍ തയാറാകാതെ വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു പോലീസ് പറഞ്ഞു. കാമുകനൊപ്പമാണ് വിദ്യാര്‍ഥിനി വയോധികയെ ആക്രമിച്ചതെന്ന പ്രചാരണം ശരിയല്ലെന്നും പോലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular