Monday, May 6, 2024
HomeKeralaലൈഫ് മിഷന്‍ കോഴ ഇടപാട്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി 24 വരെ നീട്ടി

ലൈഫ് മിഷന്‍ കോഴ ഇടപാട്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി 24 വരെ നീട്ടി

കൊച്ചി : ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി.
ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും നാല് ദിവസം എങ്കിലും കസ്റ്റഡി നീട്ടണമെന്നുമായിരുന്നു ഇ.ഡിയുടെ ആവശ്യം. ഇത് പരിഗണിച്ചാണ് 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അന്വേഷണത്തില്‍ നിന്നും ശിവശങ്കറിന് വ്യക്തമയ പങ്ക് ഉണ്ടെന്ന് മനസിലായതായും ശിവശങ്കറിന്റെ പങ്കാളിത്തം വിചാരിച്ചതില്‍ കൂടുതല്‍ വ്യാപ്തി ഉള്ളതാണെന്നും ഇ.ഡി വ്യക്തമാക്കുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചു.

എന്നാല്‍, ചോദ്യം ചെയ്യലില്‍ പരാതി ഉണ്ടോ എന്നുള്ള ചോദ്യത്തിന് ഇല്ല എന്ന് ശിവശങ്കര്‍ മറുപടി നല്‍കിയെന്നും ഇ.ഡി അറിയിച്ചു. എല്ലാ മെഡിക്കല്‍ പരിശോധനയും നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.

കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്നാണ് ഇ ഡിയുടെ അവകാശവാദം. സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും ഒരു കോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ ഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular